നവീൻ ബാബുവിന് യാത്രാമൊഴി, കണ്ണൂരിൽ ബിജെപി ഹർത്താൽ ഭാഗികം
കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പരസ്യമായി അപമാനിച്ചതിനെ തുടർന്ന് കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപറേഷൻ പരിധിയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ ഭാഗികം. ബുധനാഴ്ച്ച രാവിലെ ആറുമണിക്ക് ഹർത്താൽ തുടങ്ങി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. വാഹനഗതാഗതം മുടങ്ങിയിട്ടില്ല. ഭക്ഷണശാലകളും മിൽമാ ബൂത്തുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഓഫിസിലെ ഹാജർ നില ഏറെ കുറവായിരുന്നു.
ഇതിനിടെ കോൺഗ്രസ് കലക്ടറേറ്റിന് മുൻപിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുകയാണ്. ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം നടത്തിവരുന്നത്. എഡിഎം ജീവനൊടുക്കിയ സംഭവം വൻ രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് കണ്ണൂരിൽ സമര പരമ്പരകൾ അരങ്ങേറുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ രാജി വയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് പ്രതിപക്ഷ യുവജന സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സർവീസിൽ നിന്നും വിരമിക്കാൻ ഏഴു മാസം മാത്രം ബാക്കി നിൽക്കവെയാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ കണ്ണൂരിൽ നിന്നും ചേതനയറ്റ ശരീരമായി മടങ്ങുന്നത്. എ.ഡി.എം.കെ. നവീൻ ബാബുവിൻ്റെ ഭൗതിക ശരീരം ജന്മനാടായ പത്തനംതിട്ട മലയാലപ്പുഴയിലേക്ക് കൊണ്ടുപോയി.
കണ്ണൂരിൻ്റെ ഭരണനിർവഹണരംഗത്തെ തലപ്പത്തുണ്ടായിരുന്ന നവീൻ ബാബുവിന് അന്തിമോപചാരമർപ്പിക്കാനായി സഹപ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുൻപിലെത്തിയിരുന്നു. പൊലിസ് നിയമനടപടികൾക്കു ശേഷം നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിൽ നിന്നെത്തിയ ബന്ധുക്കൾക്ക് കൈമാറി.
ബുധനാഴ്ച പുലർച്ചെ ഒരു മണിക്ക് പത്തനംതിട്ടയിൽ നിന്നെത്തിയ ബന്ധുക്കളാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കാസർകോട് ജില്ലാ കലക്ടർ കെ. ഇ. എൻ ചന്ദ്രശേഖരൻ, മുൻ എംഎൽഎമാരായ എം വി ജയരാജൻ, ടി വി രാജേഷ്, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇൻ ചാർജ് ശ്രുതി കെ വി, സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ ഭൗതിക ശരീരത്തിൽ അന്ത്യാജ്ഞലി അർപ്പിച്ചു. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു.
നേരത്തെ കണ്ണൂരിൽ നിന്നും മൂന്ന് മാസത്തേക്ക് അവധിയെടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വയനാട് ദുരന്തം കാരണം നവീൻ ബാബുവിന് കഴിഞ്ഞിരുന്നില്ല കണ്ണൂരിൽ അദ്ദേഹത്തെ നിലനിർത്താൻ റവന്യു വകുപ് മന്ത്രിക്കും അദ്ദേഹത്തിൻ്റെ പാർട്ടിക്കും താൽപര്യമുണ്ടായിരുന്നു. മികച്ച കാര്യനിർവഹണ ശേഷിയുള്ള ഉദ്യോഗസ്ഥനായാണ് നവീൻ ബാബു സർവീസ് രംഗത്ത് അറിയപ്പെടുന്നത്. ഇദ്ദേഹത്തിൻ്റെ മരണത്തിന് ശേഷം സത്യസന്ധനായ ഉദ്യോഗസ്ഥനെന്നാണ് റവന്യു മന്ത്രി രാജൻ വിശേഷിപ്പിച്ചത്. ഇതിനിടെ സംഭവത്തിൽ ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ സ്വന്തം വീട്ടിൽ ഇല്ലെന്നാണ് വിവരം. മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. ഇന്നലെ പി.പി. ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് ദിവ്യ മാറി നിൽക്കുന്നതെന്നാണ് വിവരം.
ദിവ്യയുടെ രാജിക്കും വേണ്ടി പ്രതിഷേധ സമരം നടക്കുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ കനത്ത പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പി.പി. ദിവ്യ രാജി വയ്ക്കണമെന്ന ആവശ്യം സി.പി.എമ്മിനകത്തും ശക്തമായിട്ടുണ്ട്. പാർട്ടി അംഗമായ നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് പി.പി ദിവ്യയ്ക്കെതിരെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും രംഗത്തുവന്നിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications