കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനതാവളത്തിലെ സ്വർണക്കടത്ത്: ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി

  • By Desk
Google Oneindia Malayalam News

കണ്ണുർ: കണ്ണൂർ രാജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തുടർച്ചയായി നടക്കുന്ന സ്വർണ കള്ളക്കടത്ത് കേസുകൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി. തിരുവനന്തപുരത്തേതിനു സമാനമായി കണ്ണൂരിലും സ്വർണക്കടത്ത് നടത്തുന്നതിനായി വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനായി സർക്കാർ തലത്തിലുള്ള ചിലർ രംഗത്തുണ്ടെന്നും സ്വർണക്കടത്തിലുടെ ലഭിക്കുന്ന പണം രാജ്യദോഹപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു എളക്കുഴി ആരോപിച്ചു.

നീലേശ്വരത്തെ 16 വയസുകാരിയുടെ പീഡനം: അന്വേഷണം മംഗളൂരിലേക്കുംനീലേശ്വരത്തെ 16 വയസുകാരിയുടെ പീഡനം: അന്വേഷണം മംഗളൂരിലേക്കും

ഇതിനിടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 25 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 67 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​ണ് ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പി​ടി​കൂ​ടി​യ​തെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ര്‍​ക​സ്റ്റം​സ് 56 കി​ലോ സ്വ​ര്‍​ണ​വും ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് 11 കി​ലോ സ്വ​ര്‍​ണ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. 2018-19 സാ​മ്പ​ത്തി​ക​വ​ര്‍​ഷം 3557.92 ഗ്രാ​മും 2019-20 വ​ര്‍​ഷ​ത്തി​ല്‍ 45711.38 ഗ്രാ​മും ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം 6744 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​ണ് എ​യ​ര്‍ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി ആ​ദ്യ​ത്തെ ഒ​രു​മാ​സം അ​ഞ്ച് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ​ചെ​യ്തു. ര​ണ്ടാം​വ​ര്‍​ഷം 63 കേ​സു​ക​ളും. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം 11 കേ​സു​ക​ളു​മാ​ണ് ക​സ്റ്റം​സ് സ്വർണ്ണക്കടത്തുമായിബന്ധപ്പെട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

gold-1582428246


കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ വി​ദേ​ശ ​സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​തോ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി​യാ​യ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ജൂ​ണ്‍ 21ന് ​ദു​ബാ​യി​ല്‍​നി​ന്ന് ഫ്‌​ളൈ ദു​ബാ​യ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ മ​ല​പ്പു​റം മ​ണ​ക്കാ​ട് സ്വ​ദേ​ശി ഉ​സ്മാ​നാ​ണ് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ല്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ആ​ദ്യം പി​ടി​യി​ലാ​യ​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ല്‍ അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച 432 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. 23ന് ​ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ല്‍ എ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യി​ല്‍​നി​ന്ന് 112 ഗ്രാം ​സ്വ​ര്‍​ണ​വും 30ന് ​റാ​സ​ല്‍​ഖൈ​മ​യി​ല്‍​നി​ന്ന് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ അ​ബ്ദു​ള്ള എ​ന്ന​യാ​ളി​ല്‍​നി​ന്ന് 990 ഗ്രാം ​സ്വ​ര്‍​ണ​വും പി​ടി​കൂ​ടി. കഴിഞ്ഞ ഞാ​യ​റാ​ഴ്ച ദു​ബാ​യി​ല്‍​നി​ന്ന് ഫ്‌​ളൈ ദു​ബാ​യ്, എ​യ​ര്‍​ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നീ വി​മാ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ ഏ​ഴു​പേ​രി​ല്‍​നി​ന്ന് ര​ണ്ട​ര​കി​ലോ സ്വ​ര്‍​ണ​വും പി​ടി​കൂ​ടി.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam

ദു​ബാ​യി​ല്‍​നി​ന്നെ​ത്തി​യ ഫ്‌​ളൈ ദു​ബാ​യ്, എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ​വ​രി​ല്‍​നി​ന്നാ​ണ് 2.5 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍, സ​ജീ​ര്‍, ഡാ​നി​ഷ് ന​സീ​ര്‍, ഹ​മീ​ദ് ന​ടു​ത്തു​രു​ത്തി, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് മ​ര്‍​സൂ​ക്ക്, അ​ബ്ബാ​സ്, മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​രി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്.

2018 ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് പ​തി​നാ​റാം ​ദി​വ​സ​മാ​യി​രു​ന്നു ആ​ദ്യ സ്വ​ര്‍​ണ​വേ​ട്ട. ഡി​സം​ബ​ര്‍ 25ന് ​ഗ​ള്‍​ഫി​ല്‍​നി​ന്ന് എ​യ​ര്‍​ഇ​ന്ത്യ എ​ക്സ്പ്രി​സി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​യ ക​തി​രൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​നി​ല്‍​നി​ന്ന് ര​ണ്ടു കി​ലോ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ല​ക്‌​ട്രി​ക് അ​പ്പ​ച്ച​ട്ടി​യി​ലും ഹീ​റ്റ​റി​ന്‍റെ കോ​യി​ലി​ലും ഒ​ളി​ച്ചു​വ​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. പി​ന്നീ​ട് ക​സ്റ്റം​സും ഡി​ആ​ര്‍​ഐ​യും 84 ത​വ​ണ ക​ണ്ണൂ​രി​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മൂ​ന്നു ത​വ​ണ വി​മാ​ന​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ള്ള സ്വ​ര്‍​ണ​വും ക​ണ്ടെ​ത്തിയിട്ടുണ്ട്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വ ക​സ്റ്റം​സ് ഇ​ന്‍​സ്പെ​ക്‌​ട​ര്‍​മാ​രെ​യും ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​റ​സ്റ്റ് ചെ​യ​തി​രു​ന്നു. ഇതോടെ പ്രവർത്തനമാരംഭിച്ച് ഒന്നര വർഷം പിന്നിടും മുൻപേ കണ്ണൂർ വിമാനത്താവളം സ്വർണക്കടത്തുകാരുടെ കേന്ദ്ര മാറുന്നുവെന്നാണ് സൂചന.

English summary
BJP seeks NIA investigation gold smuggling through Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X