കണ്ണൂർ പിടിക്കാനുറച്ച് ബിജെപി; സിപിഎം അതൃപ്തരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും, ചുമതല കൃഷ്ണദാസിന്!!
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎമ്മിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി നേതൃത്വം. സിപിഎമ്മിന്റെ ശക്തിദുര്‍ഗങ്ങളായ തലശ്ശേരിയിലും ആന്തൂരിലുമുണ്ടായ സംഭവവികാസങ്ങള്‍ തങ്ങളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമാണ് കണ്ണൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന നേതൃത്വം നടപ്പിലാക്കുക. ബി.ജെ.പി ദേശീയ നേതാക്കളിലൊരാളായ പി.കെ കൃഷ്ണദാസിനാണ് ഇതിന്റെ ചുമതല.
കണ്ണൂരില്‍ ബി.ജെ.പിയുടെ വളര്‍ച്ച കൈവരിക്കുന്നതിനായി സി.പി. എമ്മില്‍ നിന്നും തെറ്റിപിരിഞ്ഞവരെ പ്രത്യേകമായി നേതാക്കള്‍ കാണും. ഓരോ മണ്ഡലം കമ്മിറ്റി കേന്ദ്രീകരിച്ചാണ് ഇതിനുള്ള പ്രവര്‍ത്തനം നടത്തുക. തലശേരിയില്‍ അക്രമിക്കപ്പെട്ട സി.ഒ.ടി നസീറിനെ ഉള്‍പ്പെടെയുള്ളവരെ മതിയായ രാഷ്ട്രീയ സംരക്ഷണം നല്‍കുമെന്നു വാഗ്ദ്ധാനം ചെയതു പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ചര്‍ച്ച നടത്തും.

എ.പി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയിലേക്ക് വരുമെന്ന് ഉറപ്പായതോടെ കൂടുതല്‍ ന്യൂനപക്ഷ നേതാക്കളെ ബി.ജെ.പിയിലേക്കു ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സി.പി. എമ്മിന്റെ ഉരുക്കുകോട്ടയായ ആന്തൂരിലടക്കം മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി വന്‍പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബിനോയ് കോടിയേരിയുടെ ലൈംഗികചൂഷണ വിവാദം പ്രചരണമാക്കി താഴെത്തട്ടില്‍ പ്രചരണ സമ്മേളനങ്ങള്‍ നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications