ചാവക്കാട് സ്പരിറ്റ് കടത്ത് കേസില്‍ പ്രതിയായ പ്രവര്‍ത്തകനെ ബിജെപി പുറത്താക്കി
തളിപറമ്പ്: തൃശൂര്‍ ജില്ലയിലെ ചാവക്കാട് നിന്നും വാഹനത്തില്‍ സ്പിരിറ്റു കടത്തുന്നതിനിടെ അറസ്റ്റിലായ ബി.ജെ.പി. പ്രവര്‍ത്തകനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസായ മാരാര്‍ജിഭവനില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ആലക്കോട് മണ്ഡലത്തിലെ കൂനം സ്വദേശി വി.പി. വിപിനിനെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പുറത്താക്കിയത്.സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് അച്ചടക്കനടപടി സ്വീകരിച്ചു പാര്‍ട്ടി നേതൃത്വം തലയൂരിയത്.

ഇതിനിടെ തൃശൂരില്‍ പിടികൂടിയ വന്‍ സ്പിരിറ്റ് കടത്തിന്റെ വേരുകള്‍ തേടി എക്സൈസ് അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സ്പിരിറ്റ് കടത്തിന് അണിയറയില്‍ നിന്നും ചുക്കാന്‍ പിടിച്ചത് കണ്ണൂരിലെ ബോസാണെന്ന് പ്രതികള്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് എക്സൈസ് ഇന്റലിജന്‍സ് കണ്ണുരിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഇവര്‍ക്ക് കാസര്‍കോട്ടും കണ്ണികളുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അവിടെയും അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
1500 ലിറ്റര്‍ സ്പിരിറ്റു കടത്തുന്നതിനിടെ പിടിയിലായ രണ്ട് തളിപ്പറമ്പ് സ്വദേശികളാണ് കണ്ണൂരിലെ ബോസിനെ കുറിച്ചുള്ള വിവരം ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്. തൃശൂരില്‍ എക്സൈസ് പിടിയിലായ തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശികളായ ലിനീഷ്, നവീന്‍ എന്നിവര്‍ സ്പിരിറ്റ് കടത്തു സംഘത്തിലെ കണ്ണികള്‍ മാത്രമാണെന്നാണ് എക്സൈസ് പറയുന്നത്. ഇതില്‍ നവീന്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന വിവരം പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്. എന്നാല്‍ ഇവരുടെ സ്പരിറ്റുകടത്തുന്നതിന് നേതൃത്വം നല്‍കുന്ന ബോസാരാണെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി എക്സൈസ് പൊലിസിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് നടന്നുവരുന്നത്.സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ചാവക്കാട് ഇടക്കഴിയൂര്‍ എന്ന സ്ഥലത്ത് വെച്ച് ടാറ്റാ ഇന്‍ട്രാ മിനി ലോറിയില്‍ ചകിരി ചാക്കുകളുടെ മറവില്‍ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. പിടികൂടിയ ഇരുവരേയും കേസിന്റെ മേല്‍ നടപടികള്‍ക്കായി ചാവക്കാട് എക്സൈസ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി.അനികുമാറിനെ കൂടാതെ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്‍. മുകേഷ് കുമാര്‍,എസ്. മധുസൂദനന്‍ നായര്‍,പ്രിവന്റീവ് ഓഫീസര്‍ എസ്. ജി. സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.വിശാഖ്,പി.സുബിന്‍,എം.എം. അരുണ്‍കുമാര്‍,ബസന്ത് കുമാര്‍,രജിത്ത്.ആര്‍.നായര്‍,കെ.മുഹമ്മദലി, എക്സൈസ് ഡ്രൈവര്‍മാരായ വിനോജ് ഖാന്‍ സേട്ട്, കെ. രാജീവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications