കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബ്ദുള്ളക്കുട്ടിയെ ദക്ഷിണേന്ത്യന്‍മുഖമായി അവതരിപ്പിക്കാന്‍ ബിജെപി? സ്ഥാനാരോഹണം ന്യൂനപക്ഷ മോര്‍ച്ചയുടെ അമരക്കാരനായെന്ന് സൂചന!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മോദി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിയെ ന്യൂനപക്ഷ മോര്‍ച്ചയുടെ അമരത്തെത്തിക്കാന്‍ ബിജെപി നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കേരളം, കര്‍ണാടകം, തമിഴ്‌നാട്. ആന്ധ്രസംസഥാനങ്ങളിലെ പാര്‍ട്ടി പരിപാടികളില്‍ അബ്ദുള്ളക്കുട്ടിയെ പങ്കെടുപ്പിക്കാനാണ്പാര്‍ട്ടി ഒരുങ്ങുന്നത്.

<strong>ഇന്ത്യക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്; വിമർശനം ഇറക്കുമതി തീരുവ വിഷയത്തിൽ!</strong>ഇന്ത്യക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഡൊണാൾഡ് ട്രംപ്; വിമർശനം ഇറക്കുമതി തീരുവ വിഷയത്തിൽ!

കര്‍ണാടകയിലെ ഉള്ളാള്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് ജനപ്രതിനിധി യുടി ഖാദറിനെതിരെ അബ്ദുള്ളക്കുട്ടിയെ ഇറക്കി ശക്തനായ ഒരു പ്രതിയോഗിയെ അവതരിപ്പിക്കാന്‍ കൂടി നളീന്‍കട്ടീലിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക ഘടകം ലക്ഷ്യമിടുന്നുണ്ട്. അബ്ദുള്ളുക്കുട്ടിയെ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതാവാക്കി നിയോഗിക്കുക മാത്രമല്ല അബ്ദുള്ളക്കുട്ടി സിപിഎമ്മും കോണ്‍ഗ്രസും വിട്ടതിന്റെ കാര്യകാരണങ്ങള്‍ സ്വന്തം അണികളെ ബോധ്യപ്പെടുത്തലും പാര്‍ട്ടിയുടെലക്ഷ്യങ്ങളിലൊന്നാണ്.

AP Abdullakutty

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് മത്‌സരിപ്പിക്കാനുള്ള നീക്കം നടത്തിയാല്‍ ശക്തമായി എതിര്‍ക്കുമെന്ന ബിജെപി കാസര്‍കോട് ജില്ലാഘടകം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് അബ്ദുള്ളക്കുട്ടിക്ക് ബിജെപി നിരന്തര സ്വീകരണങ്ങളൊരുക്കുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ അബദുള്ളക്കുട്ടിക്ക് ബിജെപി സ്വീകരണം നല്‍കും. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ കൃഷ്ണദാസ്, സംസഥാനസമിതിയംഗങ്ങളായസംവിധായകന്‍ അലി അക്ബര്‍,ബാദ്ഷാ തങ്ങള്‍,സംസഥാന കോര്‍ഡിനേറ്റര്‍ കെ. രഞ്ചിത്ത് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. വൈകുന്നേരം നാലരയ്ക്കാണ് പരിപാടി.

English summary
BJP to introduce Abdullakutty as South Indian face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X