കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ ബിജെപി തയ്യാര്‍; ചര്‍ച്ച ചെയ്യണമെന്ന് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം, ദില്ലിയില്‍ കരുനീക്കുന്നത് മുരളീധരന്‍!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലെടുക്കാന്‍ ബി.ജെ.പി നേതൃത്വത്തിന് പ്രത്യേകതാല്‍പര്യം. ഡല്‍ഹിയില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരനാണ് അബ്ദുള്ളക്കുട്ടിക്ക് ബി.ജെ.പിയില്‍ അംഗത്വം നല്‍കുന്നതിനായുള്ള ഇടപെടല്‍ നടത്തുന്നത്.

<strong>തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ കുമ്മായപ്പാളി ഇളകി രോഗിയുടെ തലയിൽ വീണു; കെട്ടിടത്തിന് ബലക്ഷമെന്ന് പരാതി!!</strong>തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ കുമ്മായപ്പാളി ഇളകി രോഗിയുടെ തലയിൽ വീണു; കെട്ടിടത്തിന് ബലക്ഷമെന്ന് പരാതി!!

അബ്ദുള്ളക്കുട്ടി താല്‍പര്യം പ്രകടിപ്പിച്ചാല്‍ അബ്ദുള്ളക്കുട്ടിയുടെ ആരാധ്യപുരുഷനായ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും അംഗത്വം സ്വീകരിക്കാം. മോദിയെ സ്തുതിച്ചതിന് കോണ്‍ഗ്രസ് ന്യൂനപക്ഷക്കാരനായ ഒരു മുന്‍ എം.പിയെ പുറത്താക്കിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസഹമന്ത്രി വി.മുരളീധരനില്‍ നിന്നും കേന്ദ്ര നേതൃത്വം വിശദീകരണം തേടിയത്.

അബ്ദുള്ളകുട്ടിക്ക് അനുകൂലമായി ബിജെപി

അബ്ദുള്ളകുട്ടിക്ക് അനുകൂലമായി ബിജെപി

കേരളത്തില്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയിലേക്കു വരുന്നത് ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖം മാറ്റാന്‍ സഹായിക്കുമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. അബ്ദുള്ളക്കുട്ടി തയാറാവുകയാണെങ്കില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന നേതൃസ്ഥാനം നല്‍കാനും ധാരണയായിട്ടുണ്ട്. അബ്ദുള്ളക്കുട്ടിക്ക് അനുകൂലമായി ബിജ.പി നേതാക്കള്‍ ഒരേമനസോടെയാണ് രംഗത്തു വന്നിരിക്കുന്നത്.

കോൺഗ്രസ് ഇനി തിരിച്ചു വരില്ല

കോൺഗ്രസ് ഇനി തിരിച്ചു വരില്ല

അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തി. മോദിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്. ഇമ്രാന്‍ഖാനെ പുകഴ്ത്തിയാല്‍ അകത്തുമെന്നതാണ് സ്ഥിതിയെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.

കോണ്‍ഗ്രസ്സ് ഇനി നൂറു വര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായി എന്നാണ് ഈ വിഷയത്തില്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പ്രതികരണം ആരംഭിക്കുന്നത്. അബ്ദുള്ള കുട്ടി ഇങ്ങോട്ട് വരണമെന്നാവശ്യപ്പെട്ട് അബ്ദുള്ളകുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാനും കെ സുരേന്ദ്രന്‍ തയ്യാറാകുന്നു.

വാഗ്ദാനങ്ങളില്ല അബ്ദുള്ളകുട്ടിക്ക് ബിജെപിയിലേക്ക് വരാം

വാഗ്ദാനങ്ങളില്ല അബ്ദുള്ളകുട്ടിക്ക് ബിജെപിയിലേക്ക് വരാം

അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്‌ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം. എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നേരത്തെ അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ അഭിപ്രായം രേഖപ്പെടുത്തിയ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്നത് ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണ്. തല മൂടി വച്ചാല്‍ യാഥാര്‍ഥ്യം, യാഥാര്‍ഥ്യമല്ലാതാവുന്നില്ല എന്ന് പ്രസ്താവിച്ചിരുന്നു.

പിഎസ് ശ്രീധരൻ പിള്ളയും രംഗത്ത്

പിഎസ് ശ്രീധരൻ പിള്ളയും രംഗത്ത്

അതേ സമയം നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തി. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും ബിജെപിയില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതമെന്നും കൂട്ടിച്ചേര്‍ത്തു. മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

English summary
BJP welcomes Abdullakutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X