ബിജെപി വരും, ഇരട്ട എഞ്ചിന് വാഗ്ദാനങ്ങള്‍ നല്‍കും, വിശ്വസിക്കരുതെന്ന് മലയാളികളോട് മണിക് സര്‍ക്കാര്‍
കണ്ണൂര്‍: മലയാളി വോട്ടര്‍മാര്‍ ബിജെപിയുടെ വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍. ബിജെപി ഇരട്ട എഞ്ചിന് സര്‍ക്കാര്‍ എന്ന നുണയുമായിട്ടാണ് വരിക. പ്രകടനപത്രികയില്‍ അപ്രായോഗികവും അതേസമയം നുണകളും നിറഞ്ഞതായിരിക്കും അവരുടെ വാഗ്ദാനങ്ങള്‍. ഇതേ രീതിയിലാണ് അവര്‍ ത്രിപുര പിടിച്ചതെന്നും മണിക്ക് സര്‍ക്കാര്‍ പറഞ്ഞു. അവര്‍ ത്രിപുരയില്‍ വന്നത് ഇരട്ട എഞ്ചിന് സര്‍ക്കാര്‍ എന്ന വാഗ്ദാനം നല്കിയിട്ടായിരുന്നുവെന്നും ജനങ്ങള്‍ അവരെ വിശ്വസിച്ചു. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനൊപ്പം ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ വരണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെ വന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും നേട്ടമാകുമെന്നായിരുന്നു ബിജെപി ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

രണ്ടിടത്തും ഒരേ കക്ഷിയുടെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അതേ കരുത്തിലുള്ള കുതിപ്പ് നേടാമെന്ന് പറഞ്ഞ് ബിജെപി വലിയ പ്രചാരണം നടത്തി. ജനങ്ങള്‍ക്ക് അതില്‍ പ്രതീക്ഷ തോന്നിയിരിക്കാം. ബിജെപിക്ക് അനുകൂലമായ ഫലം ത്രിപുരയില്‍ ഉണ്ടായത് അങ്ങനെയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയതായിരുന്നു അദ്ദേഹം. ബിജെപിയുടെ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ എന്ന വാഗ്ദാനം വെറും വ്യാജമായിരുന്നുവെന്ന് ജനങ്ങല്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. വര്‍ഗീയത കൊണ്ട് വോട്ട് നേടാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷകളും സ്വപ്നങ്ങളും വിറ്റാണ് ബിജെപി അധികാരത്തില്‍ വരുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
കേരളത്തിലും ബിജെപി ഇരട്ട എഞ്ചിന് പ്രതീക്ഷയും വാഗ്ദാനങ്ങളും നല്‍കിയേക്കും. അതൊന്നും ഒരിക്കലും വിശ്വസിക്കരുതെന്ന് മാത്രമാണ് മലയാളികളോട് എനിക്ക് പറയാനുള്ളത്. ത്രിപുരയുടെ അനുഭവത്തില്‍ നിന്നുള്ള ഉപദേശമാണിതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരിയില്‍ ഇപ്പോള്‍ സിപിഎമ്മിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സിപിഎമ്മിനെ ബിജെപി ചതിച്ച് വീഴ്ത്തിയതാണ്. ഇപ്പോള്‍ അവര്‍ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. പ്രതിപക്ഷത്തിന് ത്രിപുരയില്‍ പ്രവര്‍ത്തിക്കാന്‍ ഇടമില്ലാത്ത അവസ്തയാണ്. സത്യപ്രതിജ്ഞ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഫാസിസ്റ്റുകള്‍ അക്രമം അഴിച്ചുവിട്ടെന്നും മണിക്ക് സര്‍ക്കാര്‍ പറഞ്ഞു.
ത്രിപുരയില്‍ തദ്ദേശ തിരഞ്ഞെടുപ്പും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും അട്ടിമറിക്കപ്പെട്ടു. ബൂത്ത് കൈയ്യേറ്റവും പോളിംഗ് ദിവസം നടക്കുന്ന അക്രമങ്ങളും പതിവായിരിക്കുകയാണ്. ഇതെല്ലാം ബിജെപി പരസ്യമായിട്ടാണ് നടത്തുന്നത്. ജനാധിപത്യവും ഭരണഘടനയും നിലവിലില്ലാത്ത ഇടമായി ത്രിപുര ബിജെപി വന്നതിന് ശേഷം മാറിയെന്നും മണിക്ക് സര്‍ക്കാര്‍ ആരോപിക്കുന്നു. നാല്‍പ്പതിലധികം മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. സിപിഎം പക്ഷേ ത്രിപുരയില്‍ തിരിച്ചുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അക്രമങ്ങളെ അതിജീവിച്ച് മുന്നോട്ട് വരാനുള്ള ശ്രമത്തിലാണ് സിപിഎമ്മെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി വിലക്ക് ലംഘിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് കണ്ണൂരില്‍ വന്‍ സ്വീകരണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ തോമസിനെ ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം സ്വീകരിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും നിരവധി പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചുവന്ന ഷാള്‍ കെവി തോമസിനെ അണിയിച്ചത് എംവി ജയരാജനാണ്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ സെമിനാറില്‍ പറയുമെന്നും തോമസ് വ്യക്തമാക്കി. ഷോളിന്റെ നിറം ചുവപ്പായാലും പച്ചയായാലും അത് ഷോളാണെന്ന് കെവി തോമസ് പ്രതികരിച്ചു.
ജി സുധാകരന് വിഷയം വെച്ചാണ് കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുന്ന വിവാദത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ജി സുധാകരന് എന്തുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തില്ലെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കെസി വേണുഗോപാലാണ് സുധാകരന്റെ പേര് ആദ്യം പരാമര്‍ശിച്ചത്. ജി സുധാകരന് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ല. ആ കാര്യം കൂടി സിപിഎം ചര്‍ച്ച ചെയ്യണമെന്നാണ് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത്.
-
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള












Click it and Unblock the Notifications