Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയില്‍ ബിജെപി നേതാവിനും സംഘത്തിനുമെതിരെ അക്രമം; നാലുപേര്‍ക്ക് പരിക്ക്!

തലശ്ശേരി: തലശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമത്തില്‍ തലശ്ശേരി പൊലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഒരുസംഘം ആളുകള്‍ക്കെതിരെയാണ് കേസെടുത്തത് . ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് വാഹനത്തിനു നേരെ അക്രമമുണ്ടായത്.

വടകര ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി വികെ സജീവന്റെ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് എം.പി സുമേഷും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് അക്രമണം നടന്നത്.ടെംപിള്‍ ഗെയിറ്റ് പുതിയ റോഡില്‍ വച്ച് ബൈക്കുകളിലെത്തിയ ഒരുസംഘമാളുകള്‍ വാഹനത്തിനു നേരെ കല്ലെറിയുകയായിരുന്നു.

Kannur map

തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സുമേഷ് ഉള്‍പ്പെടെ നാല്പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അജേഷ്, ലിജേഷ് ,വൈശാഖ്എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്കു ഇതില്‍ പങ്കില്ലെന്നു സി.പി. എം വ്യക്തമാക്കി. സംഭവത്തില്‍ തലശ്ശേരി ടൗണ്‍ പൊലിസ് കേസെടുത്തു.



ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+