ഗര്‍ഭിണി സഞ്ചരിച്ച കാര്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തുവെന്ന് പരാതി; ബോധരഹിതയായി യുവതി
കണ്ണൂര്‍: 8 മാസം ഗര്‍ഭിണിയായ യുവതി സഞ്ചരിച്ച കാര്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു എന്ന് പരാതി. കല്യാശേരി എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ റോഡ് ഷോക്കിടെ എടാട്ട് വച്ചാണ് ആക്രമണമുണ്ടായത്. പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഗര്‍ഭിണിയും കുടുംബവും. ഭര്‍ത്താവും സഹോദരനും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോകുകയാണെന്ന് ഇരുവരും പറഞ്ഞെങ്കിലും അക്രമികള്‍ വിട്ടില്ല. കാര്‍ തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. നാട്ടുകാര്‍ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. യുവതി ബോധരഹിതയായി. പിന്നീട് ഇവരെ മറ്റൊരു കാറിലേക്ക് മാറ്റിയാണ് ആശുപത്രിയിലെത്തിച്ചത്. യുവതിക്ക് പരിക്കുണ്ട്. ബൈക്കുകളിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ കുടുംബം പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ കാര്‍ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല എന്നാണഅ ബിജെപി നേതൃത്വം പറയുന്നത്.
ഈ രാഷ്ട്രീയ നേതാക്കളെ മനസിലായോ ? കാണാം കേരളത്തിന്റെ പ്രിയങ്കരായ നേതാക്കളുടെ കാരിക്കേച്ചറുകള്‍
ചെറുതാഴം സ്വദേശി നാസിലയ്ക്കാണ് ദുരനുഭവമുണ്ടായത്. നേരത്തെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു നാസില. കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ബിജെപി റാലി നടക്കുന്നുണ്ടായിരുന്നു. ചിലര്‍ പോകാന്‍ പറഞ്ഞു. തുടര്‍ന്ന് ഒരു വശത്തുകൂടെ കുറച്ചുദൂരമെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.
ആരാധകരെ ഞെട്ടിച്ച് കന്നഡ സുന്ദരി പായല്‍ രാധാകൃഷ്ണ; ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications