കണ്ണൂരിൽ ഇലക്ഷൻ പ്രചരണത്തിന് മുന്നോടിയായി ഭാരത് റൈസ് വിതരണവുമായി ബിജെപി പ്രവർത്തകർ
കണ്ണൂർ: കണ്ണൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി ഭാരത് റൈസ് അരി നേരിട്ടു വിതരണം ചെയ്തു ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണം. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുന്ന കണ്ണൂരിലെ വീട്ടമ്മമ്മാർക്ക് ആശ്വാസമേകാനാണ് ബി.ജെ.പി പ്രവർത്തകർ കിലോവിന് 29 രൂപ വിപണി വിലയുള്ള ഭാരത് അരിയുമായി രംഗത്തിറങ്ങിയത്.
കണ്ണൂർ നഗരത്തിലെതാളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ ക്ഷേത്ര പരിസരത്തുവെച്ചു കണ്ണൂരിലെ ഭാരത് റൈസ് വിതരണം ബിജെപി കണ്ണൂർ മണ്ഡലം പ്രസിഡന്റ് അഡ്വ അർച്ചന വണ്ടിച്ചാൽഉദ്ഘാടനം ചെയ്തു. സ്വകാര്യ വിപണിയിൽ അറുപതു രൂപയോളമാണ് ഒരുകിലോ അരിയുടെ വില. സംസ്ഥാന സർക്കാർ സബ്‌സിഡിനിരക്കിൽ നൽകുന്ന അരി സപ്ലൈകോ ഉൾപ്പെടെ ഉള്ള ഔട്ട്ലെറ്റ്കളിൽ ലഭ്യമല്ല.

ജീവിതചിലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മോഡി സർക്കാർ നേരിട്ട് നൽകുന്ന ഭാരത് റൈസ് അരി സാധാരണക്കാരന്റെ പട്ടിണി മാറ്റാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനത്തിന്റെ ഭാഗമാണെന്നും, ദരിദ്ര ജനവിഭാഗങ്ങൾ ക്കൊപ്പം നിൽക്കുന്ന മോഡി സർക്കാരിന് നന്ദി പറഞ്ഞാൽ തീരില്ല എന്നും ചടങ്ങിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറി അഡ്വ കെ പി പ്രകാശ് ബാബു പറഞ്ഞു.
ബി ജെ പി ജില്ലാ കമ്മറ്റി അംഗം ആർ കെ ഗിരിധരൻ, ബിനിൽ കണ്ണൂർ, രവീന്ദ്രൻ കെ, ഹരിദാസൻ എൻഡോസൾഫാൻ, ഷിജോ സുന്ദർ തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ കണ്ണൂർ ജില്ലയുടെ മറ്റിടങ്ങളിലും ഭാരത് റൈസ് വിതരണം നടത്തുമെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശത്തും അരിവിതരണം നടത്തുന്നത്.












Click it and Unblock the Notifications