കണ്ണൂര്‍ നഗരത്തിലെ റോഡില്‍ കുഴി, ബിജെപി പ്രവര്‍ത്തകര്‍ വാഴനട്ടു പ്രതിഷേധിച്ചു
കണ്ണൂര്‍:കണ്ണൂര്‍ കോര്‍പറേഷനിലെ റോഡുകള്‍ കനത്ത മഴയില്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് ബിജെപി. കാലവര്‍ഷമാരംഭിച്ചതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ധൃതിപിടിച്ച് കോര്‍പറേഷന്‍ ടാറിങ് നടത്തിയ റോഡുകളാണ് തകര്‍ന്നത്. റോഡ് നിര്‍മാണത്തില്‍ വ്യാപകമായ ക്രമക്കേടാണ് ആരോപിക്കപ്പെടുന്നത്.
റോഡു നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക,തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താളിക്കാവ് റോഡ്, പിള്ളയാര്‍ കോവില്‍ റോഡ്, എസ് എന്‍ പാര്‍ക്ക് റോഡ് എന്നിവിടങ്ങളിൽ വാഴ നട്ടു പ്രതിഷേധിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ റോഡുകള്‍ റീടാറിങ് ചെയ്തതില്‍ വന്‍ അഴിമതിയാണ് നടത്തിയിട്ടുളളതെന്നും ഈക്കാര്യത്തില്‍ സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പറഞ്ഞു. രണ്ടുമാസങ്ങള്‍ക്കു മുന്‍പ് ടാര്‍ ചെയ്ത റോഡുകളാണ് തകര്‍ന്നത്. അശാസ്ത്രീയമായാണ് ടാറിങ് ചെയ്തതതെന്ന ആരോപണം ശക്തമാണ്.

കരാറുകാരനെതിരെ ഈക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും കോര്‍പറേഷന്‍ അധികൃതരുടെ ഒത്താശയോടെയാണ് അഴിമതി നടന്നതെന്നും ഹരിദാസ് ആരോപിച്ചു. താളിക്കാവിലെ ബി.ജെ.പി ഓഫീസായ മാരാര്‍ജി ഭവനില്‍ നിന്നും വാഴയുമേന്തി പ്രകടനമായാണ് പ്രവര്‍ത്തകരെത്തിയത്. കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അര്‍ച്ചന വണ്ടിച്ചാല്‍, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ രാജന്‍ പുതുക്കുടി, എസ് സി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ രതീഷ് ,മണ്ഡലം ജനറല്‍ സെക്രട്ടറി ബിനില്‍ കണ്ണൂര്‍ , എസ് സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കുട്ടികൃഷ്ണന്‍ എന്‍ , യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ അക്ഷയ് കൃഷ്ണ,ബിജെപി കണ്ണൂര്‍ മണ്ഡലം
മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ കെ ടി ഹരികൃഷ്ണന്‍ ,കൃഷ്ണപ്രഭ റ്റി, മണ്ഡലം സെക്രട്ടറിമാരായ ശ്രീശന്‍ വി , സുഷമ കെ സി , വൈശാഖ് എസ് , കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അനില്‍കുമാര്‍ , ഒബിസി മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം കന്യലാല്‍ പി , എട ചൊവ്വ ഏരിയ പ്രസിഡന്റ് നിതിന്‍ പി , ജനറല്‍ സെക്രട്ടറി ഷഗില്‍ എം വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications