കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കർണ്ണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്ക് കണ്ണൂരിൽ കരിങ്കൊടി: സംഭവം വ്യാഴാഴ്ച ഉച്ചയ്ക്ക്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്ക് നേരെ കണ്ണൂര്‍ നഗരത്തിലെ കാള്‍ടെക്‌സിലും പഴയങ്ങാടിയിലെ മാടായിക്കാവിലും കരിങ്കൊടി പ്രതിഷേധം. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസിനു പുറമേ എസ്എഫ്ഐ പ്രവര്‍ത്തകരും സംഘടിച്ചാണ് കരിങ്കൊടി കാട്ടിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പഴയങ്ങാടിയില്‍ ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എവി സനിലിനെ സംഭവ സ്ഥലത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തു.

എന്താണ് എന്‍പിആര്‍? കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കുംഎന്താണ് എന്‍പിആര്‍? കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി; 8500 കോടി നീക്കിവയ്ക്കും

ഇതു കൂടാതെ രണ്ട് സംഘടനകളില്‍ നിന്നും നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പഴയങ്ങാടിയിലെ മാടായിക്കാവിലും രാജരാജേശ്വര ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ കരിങ്കൊടി കാണിക്കുമെന്ന യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

yediyurappa

മാടായിക്കാവില്‍ ദര്‍ശനം നടത്തിയതിനു ശേഷം വൈകുന്നേരമാണ് യെദ്യൂരപ്പ തളിപ്പറമ്പിലെത്തുക. തളിപ്പറമ്പിലും അദ്ദേഹത്തെ കരിങ്കൊടി കാട്ടുമെന്ന് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രഖ്യാപനമുണ്ട്. തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയപ്പോള്‍ യെഡിയൂരപ്പയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. കനത്ത പൊലീസ്സുരക്ഷയിലാണ് കർണാടക മുഖ്യമന്ത്രി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തിയത്.

English summary
Black flag hulrs infront of Yediyurappa's vechicle in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X