Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടോത്ര സംഭവം തെളിയിക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധ:പതനം: എംവി ജയരാജന്‍

കണ്ണൂര്‍: കൂടോത്ര സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ പ്രതികരണം വ്യക്തമാവുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധ:പതനമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമാണ് അന്ധവിശ്വാസ പ്രചരണമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. സുധാകരന്റെ തോട്ടട നടാലിലെ വീട്ടില്‍ നിന്ന് കൂടോത്രം വെച്ചതാണെന്നു സംശയിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെടുത്തുവെന്ന് ഒരു സ്വകാര്യ ചാനല്‍ ഫോട്ടോസഹിതം പുറത്തുവിട്ട വാര്‍ത്തയാണ് വിവാദമായത്.

പൊലിസ് സുരക്ഷയുളള തോട്ടടയിലെ വീട്ടിലെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്തുന്റെ സാന്നിധ്യത്തിലാണ് കൂടോത്രവസ്തുക്കള്‍ പുറത്തെടുത്തുവെന്നായിരുന്നു ചാനല്‍ വാര്‍ത്ത. സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യമെന്നുളള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

kannur

ഇന്ദിരാ ഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും പേട്ടയിലെ മുന്‍ താമസസ്ഥലത്തിന് പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്ളാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തുവെന്നും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്ത അന്ധവിശ്വാസ പ്രചരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു വ്യാഖ്യാനിക്കരുതെന്നും ലഭ്യമായ വാര്‍ത്ത സുധാകരന്റെ പ്രതികരണത്തോടെയാണ് തങ്ങള്‍ പുറത്തുവിടുന്നതാണെന്നും ചാനല്‍ തന്നെ പറയുന്നുണ്ട്.

നേരത്തെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തില്‍ വിശ്വസിക്കുന്നയാളാണെന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ സുധാകരനെയും ഉണ്ണിത്താന്‍ വലയിലാക്കിയെന്നും ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ് ബാലകൃഷ്ണന്‍ പെരിയ ആരോപണവുമായി രംഗത്തുവന്നത്.

പെരിയ ഇരട്ടക്കൊലകേസിലെ പ്രതിയുടെ ഡോക്ടറായ മകന്റെ വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തതിന് ബാലകൃഷ്ണന്‍ പെരിയയെ കെപിസിസി പുറത്താക്കിയിരുന്നു. ഇതിനിടെയിലാണ് ബാലകൃഷ്ണന്‍ പെരിയ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+