ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലെ സ്‌ഫോടനം: ഗൂഡാലോചന അന്വേഷിക്കുമെന്ന് പൊലിസ്

ഇരിട്ടി: കാക്കയങ്ങാട് ആയിച്ചോടത്ത് വീട്ടിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനായ മുക്കോലപറമ്പത്ത് വീട്ടില്‍ കെ.കെ സന്തോഷിനെ(32) കോടതി റിമാന്‍ഡ് ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ കൈക്കാര്യം ചെയ്തതടക്കമുളള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്. സ്‌ഫോടനത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഈക്കാര്യം അന്വേഷിച്ചുവരികയാണെന്ന് മുഴക്കുന്ന് പൊലിസ് അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുളളത്. എന്നാല്‍ സ്‌ഫോടനത്തിന്റെ പുറകിലുളള ഗൂഡാലോചനയെ കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ഷിബു എസ്പോ ള്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരുക്കേറ്റിരുന്നു. കോാഴിക്കോട് ഉളേള്യരിയിലെ ഒരു സ്വകാര്യ ആശുപത്രയില്‍ ചികിത്‌സയിലായിരുന്ന സന്തോഷ് ചികിത്‌സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സിഐ റജീഷ് തെരുവത്തു പീടികയിലിന്റെ നേതൃത്വത്തിലാണ് പൊലിസ് പ്രതിയെ അറസ്റ്റു ചെയ്തത്. ഈക്കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു വീട്ടില്‍ സ്‌ഫോടനം നടന്നത്.
സ്‌ഫോടനം നടക്കുമ്പോള്‍ സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ മറ്റൊരു മുറിയിലായതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. 2018-ലും സമാന സാഹചര്യത്തിലുണ്ടായ സ്‌ഫോടനത്തില്‍ സന്തോഷിന്റെ കൈവിരലുകള്‍ നഷ്ടപ്പെട്ടിരുന്നു.












Click it and Unblock the Notifications