കുഞ്ഞിമംഗലത്ത് വീണ്ടും ബോര്‍ഡ് വിവാദം,കാഴ്ചകമ്മിറ്റി യോഗം തല്ലിപിരിഞ്ഞു

കണ്ണൂര്‍: കുഞ്ഞിമംഗലം മല്ല്യോട്ട് ക്ഷേത്ര കമ്മിറ്റി യോഗത്തിനിടെ ചേരിതിരിഞ്ഞു കൂട്ടത്തല്ലും ബഹളവും നടന്നു. കുഞ്ഞിമംഗലം മല്യോട്ട് കാഴ്ചക്കമ്മിറ്റി യോഗമാണ് സംഘര്‍ത്തില്‍ കലാശിച്ചത്. വിവരമറിഞ്ഞ് വന്‍ പൊലിസ് സന്നാഹവും സ്ഥലത്തെത്തി. ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവം. കാഴ്ചകമ്മിറ്റിയുടെ യോഗത്തില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അജന്‍ഡയില്‍ തിരുകികയറ്റാനുളള ശ്രമമാണ് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിച്ചതെന്നു പറയുന്നു.
മല്യോട്ടച്ചന്റെയും ക്ഷേത്രകമ്മിറ്റിയുടെയും ബോര്‍ഡ് സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന നിലപാടായിരുന്നു ഭാരവാഹികളുടെത്. എന്നാല്‍ ഈ നിലപാടിനെ ചിലര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഭവത്തില്‍ ക്ഷേത്രസമുദായത്തില്‍പ്പെട്ട ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
നേരത്തെ ക്ഷേത്രവളപ്പില്‍ സ്ഥാപിച്ച ബോര്‍ഡ് ഏറെ വിവാദമായിരുന്നു. ഉത്‌സവകാലങ്ങളില്‍ മുസ്‌ലിംങ്ങള്‍ക്ക് അമ്പലപറമ്പില്‍ പ്രവേശനമില്ലെന്നു എഴുതിവെച്ച ബോര്‍ഡാണ് സ്ഥാപിച്ചിരുന്നു. സാമൂഹിക, രാഷ്ട്രീയ പ്രബുദ്ധമായ നാട്ടില്‍ മുസ്‌ലീം സമുദായക്കാരെ മാത്രം പ്രവേശനം വിലക്കികൊണ്ടുളള ബോര്‍ഡ് സ്ഥാപിച്ചത് ശരിയായില്ലെന്ന വാദമാണ് കൂടുതല്‍ ഉയര്‍ന്നത്. എന്നാല്‍ ഉത്‌സവം കഴിഞ്ഞതോടെ വിവാദവും കെട്ടടങ്ങിയിരുന്നു.ചില സങ്കുചിത താല്‍പര്യക്കാരുടെ ഇടപെടലാണ് ഇപ്പോഴുളള പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നാണ് ആരോപണം.
കണ്ണൂരിലെ അറിയപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളിലൊന്നാണ് കുഞ്ഞിമംഗലം, ക്ഷേത്രകമ്മിറ്റിക്കാരായ ഒരു പ്രത്യേക വിഭാഗമാളുകള്‍ മുഴുവനായും പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ വിവാദമായ ബോര്‍ഡ് വെച്ചത് സി.പി. എമ്മിനെതിരെ പ്രചരണമായി രാഷട്രീയ എതിരാളികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും വിവാദമുണ്ടായത്.












Click it and Unblock the Notifications