Get Updates
Get notified of breaking news, exclusive insights, and must-see stories!

പുല്ലൂപ്പിക്കടവില്‍ തോണിമറിഞ്ഞു രണ്ടു യുവാക്കള്‍ മരിച്ചു: ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

വളപട്ടണം: അത്താഴക്കുന്ന് പുല്ലൂപ്പിക്കടവില്‍ കല്ലുക്കെട്ട്ചിറ തുരുത്തിക്ക് സമീപം പുഴയില്‍ തോണി മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ ഒരാളെ പുഴയില്‍ കാണാതായിട്ടുണ്ട്.

അത്താഴകുന്ന് കല്ലുകെട്ടു ചിറയിലെ കൊലപ്പാല ഹൗസില്‍ റമീസ് (25), അത്താഴക്കുന്ന് കൗസര്‍ സ്‌കൂളിന് സമീപത്തെ സഫിയ മന്‍സിലില്‍ കെ പി അഷറുദ്ധീന്‍ എന്ന അഷര്‍ (25) എന്നിവരാണ് മരിച്ചത്.

1

സുഹൃത്തായ കല്ലുകെട്ടു ചിറ സ്വദേശി കക്കിരിച്ചാല്‍ പുതിയ പുരയില്‍ സഹദി (25) നെയാണ് കാണാതായത്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചിനാണ് കല്ലുകെട്ടുചിറയില്‍ നിന്ന് ഇവര്‍ തോണിയുമായി പുഴയിലിറങ്ങിയത്.

മത്സ്യബന്ധനത്തിനായും ഒഴിവു സമയം ചെലവഴിക്കാനും ഇവര്‍ തോണിയുമായി പുഴയിലിറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇങ്ങനെ പുഴയില്‍ ഇറങ്ങിയപ്പോള്‍ തോണി മറിഞ്ഞതാവാമെന്നാണ് നിഗമനം.

ഞായറാഴ്ച്ച രാത്രി മുതല്‍ മൂവരെയും കാണാനില്ലാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച്ച രാവിലെ എട്ടോടെ പുഴയില്‍ മത്സ്യബന്ധനത്തിന് പോയ റിയാസ് തുരുത്തി, സഹദ് എന്നിവരുടെ വലയില്‍ കുടുങ്ങിയ നിലയില്‍ റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും വളപട്ടണം പൊലീസും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.

പുഴയോട് ചേര്‍ന്ന് കരയിലായി അഷറിന്റെ കെഎല്‍ 13 എ ക്യൂ 3472 നമ്പര്‍ ബുള്ളറ്റും മൂവരുടെയും പാദരക്ഷകളും കണ്ടെത്തി. വാഹനം കണ്ടതോടെയാണ് പുഴയില്‍ കാണാതായവരെ തിരിച്ചറിഞ്ഞത്. മറ്റു രണ്ടു പേര്‍ക്കായി അഗ്നിരക്ഷ സേനയും വളപട്ടണം പൊലീസും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയ്ക്ക് അഷറിന്റെ മൃതദേഹം കണ്ടെത്തിയത്.

കാര്‍ ഡ്രൈവറാണ് റമീസ് കണ്ണൂര്‍ മാര്‍ക്കറ്റിലെ പച്ചക്കറി കടയിലും ജോലി ചെയ്യാറുണ്ട്. അത്താഴകുന്ന് കല്ലുകെട്ടു ചിറയിലെ ഷമീറിന്റെയും ഖദിജയുടെയും മകനാണ്. സഹോദരങ്ങള്‍: റംനാസ്, റംസീന. ഗള്‍ഫിലായിരുന്ന അഷറുദ്ധീന്‍ നാല് മാസം മുന്‍പാണ് നാട്ടിലേക്ക് എത്തിയത്.

മുന്‍ അത്താഴക്കുന്ന് കൗണ്‍സിലര്‍ ടി കെ അഷറഫിന്റെയും സഫിയയുടെയും മകനാണ്. സഹോദരങ്ങള്‍: നദീര്‍ , അഫ്രീദ്, ആദിറ, അജ്മല്‍ , അമര്‍, ഫാത്തിമ. കാണാതായ സഹദിനായി തെരച്ചില്‍ കോസ്റ്റ്ഗാര്‍ഡ് നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+