Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.പിയില്‍ വെടിയേറ്റു മരിച്ച കണ്ണൂര്‍ സ്വദേശിയായ സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

കണ്ണൂര്‍: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി പോയപ്പോള്‍ വെടിയേറ്റു മരിച്ച കണ്ണൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിക്കും. കണ്ണൂര്‍ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ (യാദവതെരു) എം.എന്‍ ഹൗസില്‍ ദാസന്‍ - രുക്മിണി ദമ്പതികളുടെ മകന്‍ എം.എന്‍ വിപിന്‍ദാസാ (37) ണ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്കിനാല്‍ വെടിയേറ്റ നിലയില്‍ സൈനികക്യാംപില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രി പത്തുമണിയോടെ ഇയാള്‍ തന്റെപക്കലുള്ള തോക്കുകൊണ്ടു സ്വയം തലയ്ക്കു വെടിവയ്ക്കുകയായിരുന്നാണ് സി.ആര്‍.പിയിലെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. അവധി നല്‍കാതെ

ഉന്നത ഉദ്യോഗസ്ഥരുടെ പീഢനമാണ് ആത്മഹത്യയിലേക്ക് പ്രേരിപിച്ചതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. വിപിന്‍ദാസ് സ്വന്തമായി വാങ്ങിയ മുണ്ടയാട്ടെ സ്ഥലത്ത് നിര്‍മ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം അടുത്താഴ് ച്ച നടക്കാനിരിക്കെയാണ് മരണം. വീട്ടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന് പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് വിപിന്‍ ജീവനൊടുക്കിയതെന്ന് വിപിന്‍ ദാസിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നത്. അവധി ലഭിക്കത്തതിനെ തുടര്‍ന്നുള്ള മനോ വിഷമം വിപിന്‍ ഇവരുമായി പങ്കു വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണ വിവര നാട്ടിലെത്തുന്നത്. 2005 ലാണ് വിപിന്‍ സി. ആര്‍.പി.എഫില്‍ ചേര്‍ന്നത്.

kannur

വിപിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട് മേലെചൊവ്വ സ്വദേശിനി കീര്‍ത്തനയാണ്ഭാര്യ.ഒന്നാം ക്ലാസ്‌വിദ്യാര്‍ത്ഥിനിയായ അന്‍വികയാണ് മകള്‍. മൃതദേഹം ഞായറാഴ്ച്ച രാത്രിയോടെ കണ്ണൂരിലെത്തിച്ചു തിങ്കളാഴ്ച്ച രാവിലെ കക്കാട്ടെ െസമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.വിപിന്‍ദാസിന്റെ ആക്‌സ്മിക വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് കണ്ണൂര്‍ നഗരത്തിലെ തെക്കിബസാറിലെ യാദവതെരുനിവാസികള്‍.

ഒന്നരമാസംമുന്‍പാണ് വിപിന്‍ദാസ് നാട്ടില്‍ വന്നു മടങ്ങിയത്. കോയമ്പത്തൂരില്‍ ജോലി ചെയ്തിരുന്ന വിപിന്‍ദാസ് ഉത്തര്‍പ്രദേശില്‍തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് ബറ്റാലിയനൊപ്പം പോയത്. നേരത്തെ ഏറെക്കാലം കാശ്മീരിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യയെയും മകളെയും മാതാപിതാക്കളെയും യാദവതെരുവിലെ അടുത്തസൃഹുത്തുക്കളെയും ഇയാള്‍ ജോലി സ്ഥലത്തു നിന്നുംനിരന്തരം വിളിക്കാറുണ്ടായിരുന്നു.മരിക്കുന്നതിന്റെ തലേന്ന് വ്യാഴാഴ്ച്ച രാത്രികൂടി ഭാര്യയെ വിളിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കണ്ണൂര്‍ നഗരത്തിലെ താലൂക്ക് ഓഫിസിനു മുന്‍പില്‍ പെട്ടിക്കട നടത്തിവരികയാണ് വിപിന്‍ദാസിന്റെ പിതാവ് ദാസന്‍. സഹോദരങ്ങള്‍: വിവേക്( മാനേജര്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യകണ്ണൂര്‍) വിദ്യ(അസിസ്റ്റന്റ് കണ്ണൂര്‍ സര്‍വകലാശാല)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+