കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി

Google Oneindia Malayalam News

തലശേരി: വയനാട്ടിലെ പാര്‍സര്‍ ലോറി ഡ്രൈവര്‍ മുഴപ്പിലങ്ങാട് വാഹനാപകടത്തില്‍ മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറ വാരമ്പറ്റ പന്തിപൊയിലിലെ ആറങ്ങാടന്‍ വീട്ടില്‍ല്‍ സുബൈര്‍ (45) ആണ് മരിച്ചത്. വ്യാഴാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെ എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മുഴപ്പിലങ്ങാട് യൂത്ത് സ്റ്റോപ്പിനടുത്ത് സംഭവിച്ച വാഹനാപകടത്തില്‍ മരണപ്പെട്ടത്.

kerala

കോഴിക്കോട് ഭാഗത്ത് വന്ന ട്രൈലറിനു പിന്നാലെ അതേ ദിശയില്‍ നിന്നും വന്ന പാര്‍സല്‍ ലോറി ഇടിക്കുകയായിരുന്നു. പാര്‍സല്‍ ലോറിയിലെ രണ്ടാം ഡ്രൈവറായിരുന്നു സുബൈര്‍. അപകട സമയം സുബൈര്‍ ക്ലീനറുടെ സീറ്റിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുവിട്ടുകള്‍ക്ക് വിട്ടു നല്‍കി. പന്തിപൊയിലിലെ പരേതനായ മുഹമ്മദലി, നഫീസ ദമ്പതികളുടെ മകനാണ് സുബൈര്‍. ഭാര്യ: ഹാജറ. മക്കള്‍: അബ്ദുല്‍സമദ്, ഷംന. സഹോദരികള്‍: സഹരിയ, റുഖിയ. കോഴിക്കോട്ടെ പാര്‍സല്‍ ലോറിയിലായിരുന്നു ജോലി ചെയ്യുന്നത്. അപകടത്തെ തുടര്‍ന്ന് തലശേരി-കണ്ണൂര്‍ ദേശീയപാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം മുടങ്ങി. എടക്കാട് പൊലിസും തലശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രികളില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്‌സയിലാണ്. പുലര്‍കാലെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന്കാരണമെന്നാണ് പൊലിസ് സംശയിക്കുന്നത്. അപകടത്തില്‍പ്പെട്ടവരെ വാഹനങ്ങളുടെ ഡോര്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ പാര്‍സല്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എടക്കാട് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദേശീയ പാതയില്‍ അപകടങ്ങള്‍ പെരുകുമ്പോഴും അധികൃതര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നില്ലെന്നു പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്. ഈ റൂട്ടിലെ ചാല ജങ്ഷന്‍ പതിവായി അപകടങ്ങള്‍ നടന്നുവരുന്ന സ്ഥലങ്ങളിലൊന്നാണ്.

English summary
body of a Wayanad native who died in a collision between lorries has been brought home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X