Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസാമില്‍ മരിച്ച സൈനികന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു:സൈനിക ബഹുമതികളോടെ വിടനല്‍കി

തളിപ്പറമ്പ്: ആസാമിലെ ഷില്ലോങ്ങില്‍കുളിമുറിയില്‍ തലയിടിച്ച് വീണതിനെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെ മരണമടഞ്ഞ ജവാന്‍ പി.വി ഉല്ലാസിന്റെ ഭൗതീകശരീരം കണ്ണൂരിലെത്തിച്ചു. ശനിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും തളിപറമ്പ് തഹസില്‍ദാര്‍ സി.രാധാകൃഷ്ണന്‍, ഡെപ്യൂ.കമാന്‍ഡന്റ് സജീ എന്നിവര്‍ ഏറ്റുവാങ്ങി.

കേരളാ പൊലിസ്, ആസാംറൈഫെള്‍സ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫയര്‍ അസോ, കര്‍മ ചാരിറ്റബിള്‍ സൊസൈറ്റി, ടീം സോള്‍ജിയര്‍സ് കണ്ണൂര്‍, സുഹൃത്തുക്കള്‍, എന്നിവര്‍ ചേര്‍ന്ന് വിലാപയാത്രയായി സൈനികന്റെ ജന്മദേശമായ തളിപ്പറമ്പിലെ ധര്‍മ്മശാലക്ക് കൊണ്ടുപോയി. ഇതിനുശേഷം പൂര്‍ണസൈനികബഹുമതികളോടെ കടമ്പേരി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.ഡി. എസ്.സി കണ്ണൂര്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി.ഷില്ലോങ് സൈനിക ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കിടെ ഉല്ലാസ് മരണമടഞ്ഞത്.

kannur

ദീര്‍ഘകാലമായിആസംറൈഫിള്‍സില്‍ സേവനം നടത്തുന്ന ഉല്ലാസ് കഴിഞ്ഞ ഏപ്രിലില്‍ അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു. സൈനിക കേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണ കാരണമായി മാറിയതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉല്ലാസിന്റെ വിയോഗത്തില്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, ഡയറക്ടര്‍ ജനറല്‍ ഓഫ് ആസ്സാം റൈഫിള്‍സ്, കേരള സര്‍ക്കാര്‍, കെ സുധാകരന്‍ എം പി, വിവിധ രാഷ്ട്രീയ, സംസാരിക സംഘടനകള്‍, സൈനിക കൂട്ടായ്മ എന്നിവര്‍ക്ക് വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു. ആസ്സാം റൈഫ്ല്‍സ് എക്‌സ് സര്‍വീസ്മാന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗവും അനുശോചിച്ചു

ധര്‍മശാല ''നിഫ്റ്റി'ന് സമീപത്തെ ഏരുമ്മല്‍ അപ്പ നായരുടെയും പുത്തന്‍വീട്ടില്‍ പുഷ്പവല്ലിയുടെയും മകനാണ്. ഭാര്യ: സിമി ഉല്ലാസ്. മകള്‍: ലക്ഷ്മി നന്ദ (ബിരുദ വിദ്യാര്‍ഥിനി, പയ്യന്നൂര്‍ കോളേജ്) സഹോദരങ്ങള്‍: റീത്ത സുരേശന്‍ (അലവില്‍), ഉമേഷ് (കുവൈത്ത്).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+