കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട്ടെ കള്ളവോട്ട്; കലക്ടര്‍ നടപടി തുടങ്ങി, ആരോപണവിധേയര്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ടുതവണ വോട്ട് ചെയ്തെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.

കാന്തപുരം മന:സാക്ഷി വോട്ടെന്നു പറഞ്ഞിട്ടും അണികള്‍ കേട്ടില്ല; യുഡിഎഫിനു വോട്ടുചെയ്ത എപി വിഭാഗത്തിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

48ാം നമ്പര്‍ ബൂത്തില്‍ വെബ്കാസ്റ്റിങ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്, പ്രിസൈഡിങ് ഓഫിസര്‍ ബി കെ ജയന്തി, ഒന്നാം പോളിങ് ഓഫിസര്‍ എം ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ് ഓഫിസര്‍ സി ബി രത്നാവതി, മൂന്നാം പോളിങ് ഓഫിസര്‍ പി വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫിസറും സെക്ടറല്‍ ഓഫിസറുമായ എ വി സന്തോഷ്, ബിഎല്‍ഒ ടി വി ഭാസകരന്‍ എന്നിവരുടെ മൊഴിയെടുത്തു.

Election

ഇവിടെ രണ്ടുതവണ ബൂത്തില്‍ പ്രവേശിച്ചതായി വീഡിയോയില്‍ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ ശ്യാംകുമാര്‍ സിആര്‍പിസി 33 വകുപ്പനുസരിച്ച് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ വരണാധികാരി ഡോ. ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. ഹാജരാവാത്ത പക്ഷം അറസ്റ്റ് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.


മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കലക്ടറുടെ തീരുമാനമെന്ന് കലക്ടര്‍ വ്യക്തമാക്കി. കള്ളവോട്ടുചെയ്തുവെന്ന പരാതിയില്‍മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫായിസിനോട് വ്യാഴാഴ്ച്ച രാവിലെ നേരിട്ടു ഹാജരാകാന്‍ ജില്ലാവരണാധികാരി കൂടിയായ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ കല്യാശേരി നിയോജക മണ്ഡലത്തിലെ പുതിയങ്ങാടി ജമാത്തെ സ്‌കൂളിലെ 69,70 ബൂത്തുകളില്‍ ഫായിസ് വോട്ടു ചെയ്തതിന്റെ വെബ് കാസ്റ്റിങ്ങ് ദൃശ്യങ്ങള്‍ എല്‍.ഡി. എഫ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതിയായി നല്‍കിയിരുന്നു. ഇതില്‍ ഇയാളുടെ മൊഴി രേഖപ്പെടുത്താനാണ് നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

English summary
Bogus vote issue in Kannur; Collector started action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X