• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വെട്ടിമാറ്റിയ നിലയിൽ മുഖ്യമന്ത്രിയുടെ കട്ടൌട്ടിന്റെ തലഭാഗവും ബോംബുകളും: ബിജെപിക്കും ആർഎസ്എസിനുമെതിരെ സിപിഎം

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നതിന് പിന്നാലെ കണ്ണൂരിൽ സ്ഥിതി കലുഷിതമാകുന്നു. പിണറായി വിജയന്റെ കട്ടൌട്ടിന്റെ ഭാഗത്തിനൊപ്പം ബോംബും കണ്ടെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൌട്ടിന്റെ തലഭാഗമാണ് മമ്പറം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇതിനൊപ്പം നാല് ബോംബുകളും കണ്ടെടുത്തതാാണ് മാധ്യമറിപ്പോർട്ടുകൽ. വെട്ടിമാറ്റിയ കട്ടൗട്ടിനൊപ്പം നാല് ബോംബുകളും ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം തന്നെ പ്രദേശത്ത് ബോംബ് നിര്‍മാണം നടന്നതായും കൈരളി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

ലതിക 5000 വോട്ടിനപ്പുറം കടക്കില്ല, അതിരമ്പുഴ അടക്കം കൂടെ നിന്നു, ഏറ്റുമാനൂര്‍ ഉറപ്പിച്ച് യുഡിഎഫ്

മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി-അഞ്ചരക്കണ്ടി റോഡരികില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗമാണ് വെട്ടിമാറ്റിയിട്ടുള്ളത്. ഈ സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ഉന്നയിക്കുന്ന ആരോപണം. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ വിറളി പൂണ്ട ആര്‍എസ്എസ് തിരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തിയിരുന്നു. തിങ്കളാഴ്ചയാണ് ഈ സംഭവം ശ്രദ്ധയിൽപ്പെടുന്നത്.

ഈ സംഭവത്തിന് പിന്നിൽ ആര്‍എസ്എസ്- ബിജെപി സംഘമാണെന്ന് ഇതോടെ എംവി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തിൽ എല്‍ഡിഎഫിന് വിജയം ഉറപ്പായപ്പോള്‍ യുഡിഎഫും ബിജെപിയും സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഗൂഢാലോചന നടത്തിക്കൊണ്ട് കട്ടൗട്ട് നശിപ്പിച്ചതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പആരോപിച്ചിരുന്നു. ദുഷ്ടമനസുകളാണ് ഇത്തരം പ്രവൃത്തി ചെയ്യുകയെന്നും അദ്ദേഹം കുൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

കണ്ണൂരിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പലയിടങ്ങളിലും വ്യാപകമായി അക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയതും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ്. മൻസൂറിന്റെ മൃതദേഹവുമായെത്തിയ വിലാപ യാത്രക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. സിപിഎം ഓഫീസുകളാക്രമിച്ചതും കഴിഞ്ഞ ദിവസം തന്നെയാണ്. ഈ സംഭവത്തിൽ പത്തിലധികം മുസ്ലിം ലീഗ് പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.

മിന്നിത്തിളങ്ങി കൈനത്ത് അറോറ, ചിത്രങ്ങള്‍ കാണാം

cmsvideo
  PK Firoz about Panoor Case | Oneindia Malayalam
  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  Bomb and upper part of Pinarayi Vijayan's cutout found from Mambaram, Kannur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X