Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്: ജനൽ ഗ്ലാസുകൾക്ക് കേടുപാട്, അക്രമം 7 മണ്ഡലങ്ങളിൽ റീ പോളിങ് പ്രഖ്യാപിച്ചതിന് പിന്നാലെ, ബോംബേറ് ആശങ്ക പരത്തുന്നു!!

പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ണൂര്‍,കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴുബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പയ്യന്നൂരിലുണ്ടായ ബോംബേറ് ആശങ്ക പരത്തുന്നു. പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകനായ എടാട്ടെ വട്ടക്കൊവ്വല്‍ കുഞ്ഞിരാമന്റെ വീടിന് നേര്‍ക്കാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ ബോംബേറുണ്ടായത്. പുലര്‍ച്ചെ 2 മണിയോടെ ഗേറ്റിന് പുറത്ത് നിന്ന് വീട്ടിലേക്ക് എറിഞ്ഞ ബോംബ് മരക്കൊമ്പില്‍ തട്ടി മുറ്റത്ത് വീണ് പൊട്ടിത്തെറിക്കുകയായിരുന്നുവത്രെ. സ്‌ഫോടനത്തില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണുള്ളത്.

സ്മാരക ശേഷിയുള്ള സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. കുഞ്ഞിരാമന്റെ മകന്‍ അനില്‍ കുമാറിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കുറച്ച് നാളായി തുടര്‍ച്ചയായി പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ബോംബുസ്‌ഫോടനങ്ങള്‍ നടക്കുന്നുണ്ട്. എട്ടിക്കുളം മൊട്ടക്കുന്നിന് പിന്നാലെ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവ് പി രാജേഷിന്റെ കാരയിലെ പാലത്തിന് സമീപത്തെ വീടിന് സമീപത്തും ബി.ജെ.പി നേതാവ് പനക്കീല്‍ ബാലകൃഷ്ണന്റെ കോറോത്തെ വീടിന് മുന്നിലും ബോംബേറ് നടന്നിരുന്നു.

Bomb

ബോംബേറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം, ബി.ജെ.പി നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കും ബോംബേറ് നടന്നത്. എല്ലായിടത്തും പൊട്ടിത്തെറിച്ചത് ഒരേ തരത്തിലുള്ള ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണത്രെ. തെരഞ്ഞെടുപ്പ്ഫലം പുറത്ത് വരാനിരിക്കെ അടിക്കടിയുണ്ടാകുന്ന ബോംബുസ്‌ഫോടനങ്ങള്‍ ജനങ്ങളിലാകെ ഭീതി വിതച്ചിരിക്കയാണ്.

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തലശ്ശേരി, ഇരിട്ടി താലൂക്കുകളില്‍ സി.പി. എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ആയുധസംഭരണം നടത്തുന്നതായി രഹസ്യാന്വേഷണവിഭാഗം ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തോടെ വന്‍തോതില്‍ അക്രമസംഭവങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനായി പൊലിസ് തെരച്ചില്‍ നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+