കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തില്ലങ്കേരിയില്‍ ഉഗ്രസ്‌ഫോടനം: കശുവണ്ടി ശേഖരിക്കുന്നയാള്‍ക്ക് പരുക്കേറ്റു, പൊട്ടിയത് ഐസ്ക്രീം ബോംബെന്ന് നിഗമനം...

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ഇരിട്ടി നഗരസഭയുടേയും തില്ലങ്കേരി പഞ്ചായത്തിന്റെയും അതിര്‍ത്തിഗ്രാമമായ പൂമരം കിഴക്കോട് ലക്ഷം വീട് കോളനിക്ക് സമീപം ഉണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തിലാണ് സ്‌ഫോടനം നടന്നത്. കശുവണ്ടി ശേഖരിക്കുകയായിരുന്ന വെളിയമ്പ്ര പറമ്പിലെ ഷാഹിത മന്‍സിലില്‍ ടി.വി അബ്ദുള്‍ നാസര്‍ (45) നാണ് പരിക്കേറ്റത്.

<strong>മുണ്ടൂരിലെ ഇരട്ടക്കൊലപാതകം: ഗുണ്ടാസംഘങ്ങള്‍ വീണ്ടും ആഞ്ഞടിക്കുമോ എന്ന ഭീതിയില്‍ നാട്, മരിച്ചവരും വെട്ടിക്കൊന്നവരുമെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളര്‍</strong>മുണ്ടൂരിലെ ഇരട്ടക്കൊലപാതകം: ഗുണ്ടാസംഘങ്ങള്‍ വീണ്ടും ആഞ്ഞടിക്കുമോ എന്ന ഭീതിയില്‍ നാട്, മരിച്ചവരും വെട്ടിക്കൊന്നവരുമെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളര്‍

ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സഫോടനം നടന്നത്. കശുവണ്ടി ശേഖരിക്കുന്നതിനിടയില്‍ ബോള്‍ രൂപത്തിലുള്ള സാധനം കാലുകൊണ്ട് തട്ടിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. നാസറിന്റെ വലതുകാലിന് സാരമായി പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബോംബിന്റെ ചീളുകള്‍ തുളച്ചു കയറിയാണ് നാസറിന് പരിക്കേറ്റത്തലയിലും മുഖത്തും നെഞ്ചിനും ഉള്‍പ്പെടെ പരിക്കേറ്റ നാസറിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി.

Bomb Blast

സ്ഥലം ഉടമയായ മട്ടന്നൂര്‍ സ്വദേശിഹംസഹാജിയുടെ പറമ്പിലെ കശുവണ്ടിയും തേങ്ങയും നാസര്‍ പാട്ടത്തിനെടുത്തതായിരുന്നു.നാസറിന് സമീപത്തു തന്നെയുണ്ടായിരുന്ന ഭാര്യ ഷാഹിന പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ പേടിച്ചുപോയ ഷാഹിന സംഭവസ്ഥലത്ത് ബോധംകെട്ടു വീണു. സ്‌ഫോടനത്തിന്റെ ശബ്ദംകേട്ട് എത്തിയ നാട്ടുകാരണ് ഇരുവരെയും ആസ്പത്രിയില്‍ എത്തിച്ചത്.

മട്ടന്നൂര്‍ എസ്.ഐ ധനജ്ഞയകുമാര്‍, ഇരിട്ടി എസ്.ഐ വി.കെ.അനീഷ്‌കുമാര്‍, മുഴക്കുന്ന് എസ്.ഐ അജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞുസ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിലത്ത് കുഴി രൂപം കൊണ്ടു. ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ സൂക്ഷിച്ചുവെച്ച ബോംബ് പൊട്ടിയതാണെന്നാണ് സംശയിക്കുന്നത്‌നേരത്തെ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രദേശത്തു നിന്നും ബോംബുകള്‍ കണ്ടെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മേഖലയില്‍ നിന്നും രാത്രികാലങ്ങളില്‍ നിരവധി സ്‌ഫോടങ്ങള്‍ നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇവിടങ്ങളില്‍ ബോംബുകള്‍ ഒളിപ്പിക്കാനുള്ള സാഹചര്യം ഉണ്ടെന്നും പരിശോധന നടത്തണമെന്നു കാണിച്ച് നാട്ടുകാര്‍ നേരത്ത പോലീസിനും പരാതി നല്‍കിയിരുന്നു.

English summary
Bomb blast in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X