കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തിയും അറ്റു
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം. കതിരൂര്‍ നാലാം മൈലിലാണ് സംഭവം. കതിരൂര്‍ സ്വദേശി നിജീഷിന്റെ രണ്ട് കൈപ്പത്തികളും അറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം.

നാലാം മൈലിലെ ഒരു വീടിന് പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജീഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം തലശേരി സഹകരണ ആശുപത്രില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications