കണ്ണൂരില്‍ വീണ്ടും ബോംബു സ്ഫോടനം; ആര്.എസ്.എസ് പ്രവര്ത്തകന് പരിക്ക്
തളിപ്പറമ്പ്: കണ്ണൂരില്‍ വീണ്ടും ബോംബു സ്ഫോടനം. ബോംബ് രാഷ്ട്രീയത്തിന് താല്‍ക്കാലിക ശമനമുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയില്‍ അനിഷ്ട സംഭവങ്ങളുണ്ടാകുന്നതിനെതിരെ പൊലിസ് കടുത്ത ജാഗ്രതയിലാണ്. പെരിങ്ങോം പൊലിസ് സ്റ്റേഷന് പരിധിയിലെ ആലക്കാട്ട് ആര്. എസ്. എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് ബോംബ് സ്ഫോടനം നടന്നത്.
സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ശനിയാഴ്ച്ച പകല്‍ പന്ത്രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. ആലക്കോട്ടെ ആര്. എസ്. എസ് പ്രവര്ത്തകന് ബിജുവിന് പരുക്കേറ്റിട്ടുണ്ട്.
പയ്യന്നൂരിലെ സി.പി. എം പ്രവര്ത്തകന് ധനരാജ് വധക്കേസിലെ മുഖ്യപ്രതിയാണ് ബിജു. വീട്ടില്‍ നിന്നും ബോംബു നിര്മിക്കുന്നതിനിടെയോ സൂക്ഷിച്ചു വച്ചതു പൊട്ടിത്തെറിച്ചതാണോയെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.
ഉഗ്ര സ്ഫോടനത്തില്‍ ബിജുവിന്റെ രണ്ടു കൈവിരലുകള്‍ അറ്റിട്ടുണ്ട്. സ്ഫോടനം നടന്നയുടന്‍ ബിജുവിന്റെ വീട്ടിൽ എത്തിയ ഒരു ബൊലേറോ കാറില്‍ ഇയാള്‍ കയറി പോയതായി പ്രദേശ വാസികള്‍ പറയുന്നു. സംഭവ സമയത്ത് ബിജുവിന്റെ ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. ബിജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിങ്ങോം പൊലിസും ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സി.പി. എം പ്രവര്‍ത്തകനായ പയ്യന്നൂര്‍ വെള്ളൂരിലെ ധനരാജ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജുവിന്റെ വീട്ടില്ബോംബുനിര്മാണം നടന്നുവരുന്നതായി സി.പി. എം ആരോപിച്ചു.
ദിലീപിനായി ജഡ്ജിയെ സ്വാധീനിക്കാമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു, ബിഷപ്പിനെ ഉപയോഗിച്ചു: ശാന്തിവിള
നേരത്തെയും ഇയാളുടെ വീട്ടില്‍ ബോംബു സ്ഫോടനം നടക്കുകയും ഇയാളുടെ വീട്ടുകാര്‍ക്ക് ഉള്‍പ്പെടെ പരുക്കേല്‍ക്കുകയും ചെയ്തതായി സി.പി. എം പ്രാദേശിക നേതൃത്വം ആരോപിച്ചു. യാതൊരു സംഘര്‍ഷവുമില്ലാത്ത പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്. എസ്. എസ്് ബോംബു നിര്‍മാണത്തിലൂടെ ശ്രമിക്കുന്നതെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന് ആരോപിച്ചു.