'ബോംബുകള്‍ സാധാരണക്കാരുടെ ജീവനെടുക്കുന്നു'; പൊലീസ് നടപടി ശക്തമാക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
തലശേരി: എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരണപ്പെട്ട സംഭവം കണ്ണൂര്‍ജില്ലയില്‍ ബോംബ് നിര്‍മ്മാണവും സംഭരണവും നിര്‍ബാധം തുടരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. ആരോപിച്ചു. ബോംബ് സ്‌ഫോടനം നടന്ന പ്രദേശം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം '
സി പി എമ്മും ബി ജെ പിയും യഥേഷ്ടം ബോംബ് നിര്‍മാണം തുടരുമ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്ന് റെയ്‌ഡോ മറ്റു നടപടികളോ ഉണ്ടാകുന്നില്ല. ആളൊഴിഞ്ഞ പറമ്പുകളൊക്കെ ബോംബുകള്‍ ഒളിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോകുന്നവരും തൊഴിലുറപ്പ് തൊഴിലാളികളും ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവരുമൊക്കെയാണ് ഇരകളാകുന്നത്.

പാനൂരില്‍ ഈ തെരഞ്ഞെടുപ്പുകാലത്താണ് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ ഒരു സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. ഭരിക്കുന്ന പാര്‍ട്ടികള്‍ തന്നെയാണ് ബോംബ് നിര്‍മ്മാണത്തില്‍ മല്‍സരിക്കുന്നത്.
മുമ്പൊക്കെ ബോംബുകള്‍ കണ്ടെത്താന്‍ പോലീസ് നിരന്തരം റെയ്ഡുകള്‍ നടത്തിയിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെ സി പി എമ്മിന്റെയും ആര്‍.എസ്.എസിന്റെയും ബോംബ് നിര്‍മാണ ഫാക്ടറികള്‍ക്ക് 24 മണിക്കുറും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ലഭിച്ചതു പോലെയാണ്. അത്തരം കേന്ദ്രങ്ങളില്‍ പേരിനു പോലും പോലീസ് പരിശോധന നടത്തുന്നില്ല.
ഒളിപ്പിച്ചു വെക്കുന്നതും അലക്ഷ്യമായി ഉപേക്ഷിക്കുന്നതുമായ ബോംബുകള്‍ സാധാരണക്കാരുടെ ജീവനു ഭീഷണിയാകുന്ന സാഹചര്യമാണ്. ആവര്‍ത്തിക്കുന്ന സ്‌ഫോടനങ്ങള്‍ കണക്കിലെടുത്ത് പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
വേലായുധന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും മാര്‍ട്ടിന്‍ആവശ്യപ്പെട്ടു .സ്‌ഫോടനമുണ്ടായി വയോധികന്‍ മരണപ്പെട്ട എരഞ്ഞോളിയില്‍ ഡി സി സി പ്രസിഡന്റ് അഡ്വ .മാര്‍ട്ടിന്‍ ജോര്‍ജ്ജ് , എ ഐ സി സി മെമ്പര്‍ വി എ നാരായണന്‍ ,സജീവ് മാറോളി ,എം പി അരവിന്ദാക്ഷന്‍ ,സുശീല്‍ ചന്ദ്രോത്ത് ഉള്‍പ്പെടെയുള്ള നേതാക്കളും മാര്‍ട്ടിന്‍ജോര്‍ജിനൊപ്പം സന്ദര്‍ശനം നടത്തി.












Click it and Unblock the Notifications