India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ ശുചീകരണത്തനിടെ കണ്ടെത്തിയത് ബോംബ്; സംഭവം കണ്ണൂരിലെ ആറളം സ്‌കൂളില്‍

Google Oneindia Malayalam News

കണ്ണൂര്‍: നവമ്പര്‍ ഒന്നാം തീയതി സ്‌കൂള്‍ തുറക്കുന്നതിനിന്റെ ഭാഗമായി സ്‌കൂള്‍ ശുചീകരിക്കുന്നതിനിടെ ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ശുചിമുറി വൃത്തിയാക്കുന്നതിനിടെയാണ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. രണ്ട് ബോംബുകളായിരുന്നു കണ്ടെത്തിയിരുന്നത്. ഇവ പിന്നീട് നിര്‍വീര്യമാക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും, പൊലീസും സ്ഥലത്തെത്തിയാണ് ബോംബുകള്‍ നിര്‍വീര്യമാക്കിയത്. കോവിഡ് മൂലം സ്‌കൂളുകള്‍ കാലങ്ങളായി അടച്ചതിനാല്‍ സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ടായിരുന്നു. സ്‌കൂള്‍ അധികൃതരും, നാട്ടുകാരും, പിടിഎ പ്രതിനിധികളും വൃത്തിയാക്കുന്നതിനിടയിലാണ് ബോംബുകള്‍ കണ്ടെടുത്തത്.

തെലങ്കാനയില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: 15 ടിആര്‍എസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്കെന്ന് നേതാവ്തെലങ്കാനയില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: 15 ടിആര്‍എസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്കെന്ന് നേതാവ്

ഇന്ന് രാവിലെയാണ് സംഭവം. ഒറ്റനോട്ടത്തില്‍ ഉരിച്ചു വച്ചിരിക്കുന്ന തേങ്ങയുടെ രൂപത്തിലായിരുന്നു ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ തേങ്ങയാണോ എന്നാണ് ഇവര്‍ കരുതിയിരുന്നത്. തുടര്‍ന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ആറളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചതിന് ശേഷമാണ് ഇത് ബോംബുകളാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, കൂടുതല്‍ പോലീസും സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡെത്തി സ്‌കൂളും പരിസരവും മുഴുവന്‍ പരിശോധിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരില്‍ നിന്നുള്ള ബോംബ്‌സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡുമാണ് എത്തിയത്.

വിഷയം പഠിച്ച് പോസ്റ്റിട്ടതായി എന്റെ അറിവിൽ ഇല്ല, പൃഥിരാജിന്റേത് ഒഴുക്കിന് അനുസരിച്ചുള്ള നീന്തൽ: അഖിൽ മാരാർവിഷയം പഠിച്ച് പോസ്റ്റിട്ടതായി എന്റെ അറിവിൽ ഇല്ല, പൃഥിരാജിന്റേത് ഒഴുക്കിന് അനുസരിച്ചുള്ള നീന്തൽ: അഖിൽ മാരാർ

സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ ബക്കറ്റ് പരിശോധിക്കവെയായിരുന്നു ബക്കറ്റില്‍ ഉമിക്കരിയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.

അ സമയം മോഹന്‍ലാല്‍ സാറിന്റെ അടുത്ത് വിറച്ചുകൊണ്ടായിരുന്നു ഞാന്‍ നിന്നത്: ഡിംപല്‍ ഭാല്‍ പറയുന്നുഅ സമയം മോഹന്‍ലാല്‍ സാറിന്റെ അടുത്ത് വിറച്ചുകൊണ്ടായിരുന്നു ഞാന്‍ നിന്നത്: ഡിംപല്‍ ഭാല്‍ പറയുന്നു

ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ആര്‍സെനിക് സള്‍ഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേര്‍ത്താണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ആണിയും കുപ്പിചില്ലുകളും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. 2020 ലെ കോഴിക്കോട് കണ്ണൂര്‍ എഡിഷന്‍ പത്രങ്ങളാണ് ബോബ് പൊതിയാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതിന് മുമ്പ് ഇവിടെ നിന്ന് ബോംബ് കണ്ടെടുത്തിട്ടില്ലെന്നും ആളില്ലാത്ത പ്രദേശമായതിനാലാവും സ്‌കൂളില്‍ ബോംബ് ഒളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ പൊലീസ് പരിശോധന നടത്തി. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സ്‌കൂളില്‍ നിന്ന് ബോംബ് കണ്ടെത്തിയത് അധ്യാപകരില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. കണ്ടെത്തിയ ബോബംബുകള്‍ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. ആദ്യമായിട്ടാണ് ഇവിടെ ഇത്തരം സംഭവം ഉണ്ടാകുന്നത്. ഇത് നാട്ടുകാര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും, രക്ഷിതാക്കള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ദിവസങ്ങളായി പൂട്ടികിടന്നസ്‌കൂളുകളില്‍ നിന്ന് ശുചീകരിക്കുന്നതിനിടയില്‍ പാമ്പിനെയുള്‍പ്പെടെ കണ്ടെത്തിയിരുന്നു.

cmsvideo
  ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam
  English summary
  Bomb found while cleanup a school in kannur, aralam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X