കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലേറ് കേസ് അന്വേഷിക്കുന്ന സിഐയുടെ വീടിന് ബോംബൈറ്

  • By Aswathi
Google Oneindia Malayalam News

Bomb
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറിഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ടൗണ്‍ എസ്‌ഐ സനല്‍കുമാറിന്റെ കണ്ണൂരിലുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് അജ്ഞാതന്‍ സ്റ്റീല്‍ ബോംബെറിഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

എസ്‌ഐയും കുടുംബവും ആക്രമണം നടന്നപ്പോള്‍ വീട്ടില്‍ ഇല്ലാതയിരുന്നതിനാല്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ല. ക്വാര്‍ട്ടേഴ്‌സിന്റെ ചില്ലുകള്‍ തകര്‍ന്നു. റോഡില്‍ നിന്ന് ബോംബ് വീട്ടിലേക്ക് എറിയുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനാണ് സനല്‍കുമാര്‍. ഇതേ തുടര്‍ന്ന് സനലിനെതിരെ ഭീഷണിയും നിലനിന്നിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതും.

തുടര്‍ന്നാണ് കേസിലെ പ്രധാന പ്രതിയായ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറി രജീഷിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. രജീഷിനെ കൂടാതെ ദീപക്, രാജേഷ് എന്നീ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍ 27നാണ് സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന സമ്മേളംനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലേറുണ്ടായത്.

English summary
Unidentified miscreants hurled bomb at the quarters of the sub inspector who is investigating the case of stone pelting towards Chief Minister Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X