പാനൂരിൽ ബോംബ് നിർമ്മാണം നടത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; ആരോപണവുമായി എൻ ഹരിദാസ്
കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണം നടത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം സമുന്നതരായ നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയും എന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡൻറ് എൻ ഹരിദാസ്. സിപിഎം നേതൃത്വത്തിന് പങ്കില്ലെന്ന് പറയുന്നത് പൊതുസമൂഹത്തിന് വിശ്വസനീയമല്ല കാരണം നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വരും പരിക്കേറ്റ വരും സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയവരും സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിക്കാൻ വാഹനങ്ങൾ ഏർപ്പാടാക്കി നൽകിയത് സിപിഎം പ്രാദേശി നേതാക്കളാണ്.
തങ്ങൾക്ക് പങ്കില്ലെന്ന് നേതൃത്വം ആവർത്തിച്ചു പറയുമ്പോഴും മരണപ്പെട്ട ഷെറിന്റെ സംസ്കാര ചടങ്ങിൽ നിരവധി സിപിഎം നേതാക്കൾ ആണ് പങ്കെടുത്തത്. ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടായാൽ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ് രംഗത്ത് വരിക സിപിഎം നേതൃത്വം സ്ഥിരമായി ചെയ്യുന്നതാണ്. ഒരു ഭാഗത്ത് അവരെ തള്ളിപ്പറയും മറുഭാഗത്ത് അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റെ നാടകമാണ്.

ഇത്തരം സംഭവങ്ങളിൽ ഏർപ്പെട്ടവരെ തള്ളിപ്പറയുമ്പോഴും ഇതുവരെയും ഏതെങ്കിലും തരത്തിലുള്ള നടപടിയെടുത്തതായി അറിവില്ല ഏത് അക്രമം നടന്നാലും അതിനെ തള്ളിപ്പറയുക എന്നത് സിപിഎമ്മിന്റെ നിലപാടാണ് ഇത്തരത്തിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ പരിക്കേറ്റവർക്കായി വിദേശത്തുനിന്ന് കൃത്രിമ അവയവം കൊണ്ടുവന്നതായി സംഭവം പോലും ഉണ്ടായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വരെ സിപിഎമ്മിന് ബോംബ് സ്ഫോടനം തള്ളിപ്പറഞ്ഞേ പറ്റൂ എന്ന സാഹചര്യം ആണ്. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം രക്തസാക്ഷി മണ്ഡപം പണിയലും രക്തസാക്ഷി ദിനാചരണവും നടക്കും എന്ന് ഉറപ്പാണ്. ബോംബും വാളും ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ഒരു വിഭാഗമാണ് സിപിഎം. തിരഞ്ഞെടുപ്പ് ചിഹ്നം നഷ്ടപ്പെടുന്ന സിപിഎമ്മിന് ഈനാംപേച്ചിയും മരപ്പട്ടിയും അല്ല മറിച്ച് ബോംബും കൊടുവാളും ആണ് ചിഹ്നമായി നൽകേണ്ടത് എന്നും ഹരിദാസ് പറഞ്ഞു
ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ച ഒരു സാധാരണക്കാരന്റെ വീട്ടിലാണ് നടന്നത് സിപിഎം കേന്ദ്രത്തിൽ വീട് നിർമ്മിച്ചതിനാൽ ആ പ്രദേശത്ത് പോകാൻ പോലും സാധിക്കാത്ത സാഹചര്യമായിരുന്നു ഇപ്പോൾ സിപിഎം നേതൃത്വം ഉടമസ്ഥനെ പ്രതിസ്ഥാനത്തെത്തിക്കുന്നത് അഭിലഷണീയമല്ല. പല പ്രദേശത്തു നിന്നുള്ളവർ മൂളിയ തോട് എത്തിയാണ് ബോംബ് നിർമ്മിച്ചത്.
സിപിഎം നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരത്തിൽ വിവിധ പ്രദേശത്തുള്ളവർക്ക് ഭൂമി നിർമ്മിക്കുക സാധ്യമല്ല സാധനസാമഗ്രികൾ വാങ്ങാൻ ഇവർക്ക് സാമ്പത്തിക സഹായം നൽകിയത് പോലും നേതൃത്വത്തിന്റെ അറിവോടെയാണ് എന്നാൽ ഇവർക്കെതിരെയൊന്നും നടപടിയെടുക്കാൻ ഇതുവരെ സിപിഎം നേതൃത്വം തയ്യാറായില്ലെന്നും ഹരിദാസ് പറഞ്ഞു.












Click it and Unblock the Notifications