കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണത്തണയില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീടിനു സമീപം ബോംബേറും മുറ്റത്ത് റീത്ത് വെച്ച് ഭീഷണിയും

Google Oneindia Malayalam News

പേരാവൂര്‍: മണത്തണയില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീടിനുമുന്നില്‍ റോഡില്‍ ബോംബെറിഞ്ഞും വീടിനു മുന്നില്‍ റീത്ത് വെച്ചും ഭീഷണി . മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ യുവമോര്‍ച്ച പേരാവൂര്‍ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് രതീപിനാണ് സാമൂഹ്യ വിരുദ്ധരുടെ ഭീഷണി ഉണ്ടായത് .

1

വെള്ളിയാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു ബോംബെറിഞ്ഞ് പൊട്ടിച്ച് ആദ്യം ഭീഷണിപ്പെടുത്തിയത്. വീടിന് സമീപം മണത്തണ - മടപ്പുരച്ചാല്‍ റോഡില്‍ ബോംബെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പേരാവൂര്‍ പൊലീസിന് ഇവിടെ നിന്നും ഐസ് ക്രീം ബോട്ടിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

ഇതിനുശേഷം ശനിയാഴ്ച രാവിലെ യാണ് വീടിനുമുന്നില്‍ റീത്ത് വെച്ച നിലയില്‍ കണ്ടെത്തിയത്. രതിപിന്റെ മാതാവ് രാവിലെ വാതില്‍ തുറന്നപ്പോഴാണ് വീട്ടു മുറ്റത്ത് ബൈക്കിന്റെ ഹെല്‍മെറ്റ് എടുത്തുവെച്ച് അതിനു മുകളില്‍ തുളസി ഇലകള്‍ കൊണ്ട് റീത്ത് വെച്ച നിലയില്‍ കണ്ടത്. പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു. ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് വി.വി. ചന്ദ്രന്‍, ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോഹരന്‍ വയോറ, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അജേഷ് നടുവനാട് , മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിന് ടെ

യുവമോര്‍ച്ച പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീപിന്റെ വീടിനുമുന്നില്‍ ബോംബെറിഞ്ഞും മുറ്റത്ത് റീത്ത് വെച്ചും ഭീഷണി പെടുത്താനുള്ള സാമൂഹ്യ ദ്രോഹികളുടെ ശ്രമത്തില്‍ ബി ജെ പി മണ്ഡലം പ്രസിഡണ്ട് എം.ആര്‍. സുരേഷ് ശക്തമായി പ്രതിഷേധിച്ചു. യാതൊരു വിധ സംഘര്‍ഷവുമില്ലാത്ത പ്രദേശത്ത് കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നില്‍.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

ആര്‍എസ്എസ് സ്ഥാപന ദിനത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം ഇവിടെ സംഘപ്രവര്‍ത്തകര്‍ പഥസഞ്ചലനം നടത്തിയിരുന്നു. ഇതിന്റെ മുന്‍ നിരയില്‍ രതീപ് ഉണ്ടായിരുന്നു എന്നതായിരിക്കാം ഇവിടുത്തെ സാമൂഹ്യ ദ്രോഹികളെ ചൊടിപ്പിച്ചത്. കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന ചിലരും മേഖലയില്‍ വിലസി നടക്കുന്നുണ്ട്. ഇത്തരം ചിലരാവാം ഇതിനു പിന്നില്‍ എന്ന് സംശയിക്കുന്നതായും പോലീസ് ഇവരെ കണ്ടെത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എംആര്‍ സുരേഷ് ആവശ്യപ്പെട്ടു .

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
bomb throw against yuvamorcha leaders home by social miscreants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X