കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ ബോക്സിങ് ചാംപ്യൻഷിപ്പ്: ബ്രോഷർ പ്രകാശനം ചെയ്തു,കണ്ണൂരിൽ മത്സരത്തിനെത്തുന്നത് 330 താരങ്ങൾ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന ദേശീയ വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്റെ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ പവിത്രന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍.കെ സൂരജ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍. ധീരജ് തുടങ്ങിയവര്‍ പങ്കെടുത്തു.

brochure-157

അതിവേഗം വീശുന്നു പാലക്കാടൻ കാറ്റ്: സംസ്ഥാന സ്കൂൾ കായികമേള ഫോട്ടോ ഫിനിഷിങ്ങിലേക്ക്അതിവേഗം വീശുന്നു പാലക്കാടൻ കാറ്റ്: സംസ്ഥാന സ്കൂൾ കായികമേള ഫോട്ടോ ഫിനിഷിങ്ങിലേക്ക്

ഡിസംബര്‍ രണ്ട് മുതല്‍ എട്ടു വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫ്‌ളഡ്‌ലിറ്റ് മത്സരങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 330 താരങ്ങള്‍ മാറ്റുരയ്ക്കും. രണ്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, പ്രശസ്ത കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിംപിക് അസോസിയേഷന്‍, കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

English summary
Boxing champianship brochure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X