ചെറുകുന്നില്‍ പനിബാധിച്ചു അഞ്ചുവയസുകാരന്‍ മരിച്ചു
കണ്ണപുരം: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും പനിമരണം. കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ പനിബാധിച്ചു അഞ്ചുവയസുകാരന്‍ മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്. ദിവസങ്ങളായി പനിബാധിച്ചു ചികിത്സയിലായിരുന്നു കുട്ടി. പരിശോധനാഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഏതുതരം പനിയാണെന്ന് വ്യക്തമാവുകയുളളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹംകണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ് മരണമടഞ്ഞ ആരവ്.ചെറുകുന്ന് ഒതയമ്മാടം യുപി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ്.
മഴ തുടങ്ങിയതു മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പകര്‍ച്ചാപ്പനിയുംവ്യാപകമായിരിക്കുകയാണ്. നിരവധി പേരാണ് ഓരോദിവസം ചികിത്സ തേടി ആശുപത്രികളില്‍ ചികിത്സ തേടുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ യുവതിയുവാക്കള്‍ വരെ പനിബാധിച്ചു മരണമടയുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ പനിബാധിച്ചു നാലുകുട്ടികളാണ് ഇതുവരെയായി മരണമടഞ്ഞത്. തൃശൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ പയ്യാവൂര്‍ സ്വദേശിനിയായ യുവതിയും വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതി ഈ പനിക്കാലത്തും രോഗികളെ കുഴയ്ക്കുന്നുണ്ട്. പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലാകട്ടെ ശമ്പളം കിട്ടാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍മാരും പ്രതിഷേധത്തിലാണ്.

രോഗ പ്രതിരോധ കുത്തിവയ്പ്പുകളുമായി മിഷന്‍ ഇന്ദ്രധനുസടക്കമുളള പദ്ധതികള്‍ ആരോഗ്യവകുപ്പ് സംസ്ഥാനവ്യാപകമായി നടന്നുവരുന്നതിനിടെയാണ് കുട്ടികളില്‍ പനിമരണങ്ങള്‍ കൂടുന്നത്.മഴക്കാല പൂര്‍വ്വശുചീകരണം പലതദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടക്കാത്തത് പകര്‍ച്ചാപ്പനി വര്‍ധിക്കാന്‍ ഇടയായിട്ടുണ്ടെന്നാണ് ആരോഗ്യമേഖലയില്‍പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഡങ്കി, എലിപ്പനി,തക്കാളിപനി ഉള്‍പ്പടെയുളള മാരകമായ പനി പടര്‍ന്നുപിടിക്കുകയാണ്. മുതിര്‍ന്നവരില്‍ ആഴ്ച്ചകളോളം പനിവിട്ടുമാറിയെങ്കിലും ശരീര വേദനയും നിലനില്‍ക്കുന്നുണ്ട്. സന്ധിക്കള്‍ക്ക് വേദനയാണ് കൂടുതല്‍ അനുഭവപ്പെടുന്നുവെന്നാണ് പകര്‍ച്ചാപ്പനി വിട്ടുമാറിയവര്‍ പറയുന്നത്.












Click it and Unblock the Notifications