Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചയാള്‍ റിമാന്‍ഡില്‍

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കണ്ണൂര്‍ സിറ്റി സ്വദേശിയായ ഷെരീഫിനെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.സിറ്റി പൊലിസ് പരിധിയിലെ ആയിക്കര ഹാര്‍ബറിനടുത്താണ് സംഭവം.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടു പോയി കുട്ടിയെ കെട്ടിയിട്ടു കഞ്ചാവ് ബീഡി ബലപ്രയോഗത്തിലൂടെ വലിപ്പിച്ചു ബോധരഹിതനാക്കിയ ശേഷം പ്രകൃതി വിരുദ്ധ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ പ്രതിയെ കണ്ണൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് പതിനാലുവയസുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയത്. കണ്ണൂര്‍ സിറ്റി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. സംഭവത്തില്‍ മറ്റൊരാള്‍ കൂടി പിടിയിലാവാനുണ്ട്. റഷീദെന്നു പേരുള്ളയാളെയാണ് പൊലിസ് തിരിച്ചറിഞ്ഞത്.

1

കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു പോയി കണ്ണൂര്‍ സിറ്റിക്കടുത്തെ ആയിക്കരയില്‍ എത്തിക്കുകയും കഞ്ചാവ് ബീഡി വലിക്കാനായി നിര്‍ബന്ധിച്ചതിനു ശേഷം ബോധരഹിതനാക്കി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കുട്ടിയുടെ ബന്ധുക്കള്‍നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

പതിനാലുവയസുകാരനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ ഇരയായ ആണ്‍കുട്ടി വിവരം പുറത്തു പറയുന്നത് കഴിഞ്ഞ ദിവസമാണ്.സംഭവത്തില്‍ പൊലിസ് പറയുന്നത് ഇങ്ങനെയാണ്

കണ്ണൂര്‍ ആയിക്കരയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് പതിനഞ്ചുവയസുകാരനെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശി ഷരീഫാണ് ആസൂത്രണം ചെയ്തത്. കണ്ണൂര്‍ നഗരത്തിലെ കഞ്ചാവ് മാഫിയയുമായി ബന്ധമുളളയാണ് ഷെരീഫ്. കുട്ടി കഞ്ചാവ് മാഫിയയുടെ വലയില്‍പ്പെട്ടത് പരിചയക്കാരനായ റഷാദ് എന്നയാള്‍ വഴിയാണ്. ഷെരീഫുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

കൊവിഡ് സമയത്ത് പഠിക്കുന്നതിനു വേണ്ടി കുട്ടി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പരിചയക്കാരനായ റഷാദ് വാങ്ങിയിരുന്നു. ഇത് ആയിക്കരയിലുള്ള ഷെരീഫിനും മറ്റുള്ളവര്‍ക്കും കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ കെണിയില്‍പ്പെടുത്തുന്നത്. ഇരുവരും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവര്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. കഞ്ചാവ് ബീഡി നിര്‍ബന്ധിപ്പിച്ച വലിപ്പിച്ചു കുട്ടിയെ ആയിക്കരയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഇവര്‍ കൊണ്ടു പോയിരുന്നു.ഇവിടെ നിന്നാണ് പീഡിപ്പിക്കപ്പെട്ടത്. വീണ്ടും പ്രതികള്‍ കുട്ടിയെ നിരന്തരം ശല്യം ചെയ്തതോടെയാണ് കുട്ടി അമ്മാവന്‍മാരെ വിവരമറിയിക്കുന്നത്. ഇവര്‍ കുട്ടിയെ കൊണ്ടു തന്നെ മുഖ്യസംഘാംഗമായ ഷെരീഫിനെ വിളിച്ചുവരുത്തി മറ്റൊരിടത്തെ മുറിയില്‍ കയറ്റിയതിനു ശേഷം അമ്മാവന്‍മാര്‍ പ്രതിയെ ബലം പ്രയോഗിച്ചു പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഷെരീഫിനെ പോക്സോകേസ് ചുമത്തിയാണ് പൊലിസ് അറസ്റ്റു ചെയ്തത്.ഇയാളുടെ കൂട്ടുപ്രതിയായ റഷാദിനായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ മുങ്ങിയിരിക്കുകയാണ്. കണ്ണൂര്‍ നഗരത്തില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ഷെരീഫെന്നും പൊലിസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+