• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കരയിലെ കാത്തിരിപ്പ് വിഫലമായി: മുഹമ്മദ് ഫായിസ് ഇനി കണ്ണീരോർമ്മ, കാണാതായ രണ്ടാമത്തെ കുട്ടിയും മരിച്ചു

  • By Desk

ഇരിട്ടി: കാത്തിരുപ്പ് വിഫലമായി മുഹമ്മദ് ഫായിസ് ഇനി കണ്ണീരോർമ്മ. ഉളിക്കൽ നുച്യാട് കോടാറമ്പ് പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ മുഹമ്മദ് ഫായീസിൻ്റെ മൃതദേഹം ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. ഞായറാഴ്ചത്തെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ഫായിസും ഉമ്മ താഹിറ (32)യും താഹിറയുടെ സഹോദര പുത്രൻ ബാസിത്തും (13) ഒഴുക്കിൽ പെട്ടത്. താഹിറയെയും ബാസിത്തിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിശമന സേനയും സിവിൽ ഡിഫെൻസ് ടീമും ഒരുമ റെസ്‌ക്യൂ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഫായീസിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ഉത്സവകാലത്ത് 200 അധിക സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഒടിക്കാന്‍ റെയില്‍ വേ

അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഫയാസിനെ കണ്ടെത്തിയത് മണിക്കടവ്കാരായ പത്തോളം പേരും തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു.

നേരത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാവിക സേനയുടെയും, തദ്ദേശീയരായ മുങ്ങല്‍ വിദഗ്ധരുടെയും സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണാധികാരികളോട് കെ.സി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.എന്നാൽ നാവിക സേന എത്തുന്നതിന് മുൻപ് തന്നെ തദ്ദേശിയരായ മുങ്ങൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയാണ് രണ്ട് കുട്ടികളും ഒരു സ്ത്രീയും നുച്ചിയാട് പുഴയില്‍ ഒഴുക്കില്‍പെട്ടത്. നുച്ചിയാട് പുഴയില്‍ അലക്കാന്‍ യുവതിയോടൊപ്പം എത്തിയതായതായിരുന്നു കുട്ടികൾ. നുച്ചിയാട് സ്വദേശിനി പള്ളിപ്പാത്ത് താഹിറയും (32), മകന്‍ ഫായിസ്, താഹിറയുടെ സഹോദരന്റെ മകന്‍ ബാസിത്ത് (13) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ താഹിറയുടെയും ബാസിത്തിന്റെയും മൃതദേഹം അപകട ദിവസം തന്നെ കിട്ടിയിരുന്നു. പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തിൽപ്പെട്ടത്.

ഉടൻ നാട്ടുകാർ നടത്തിയ തിരച്ചിലിൽ അപകടം നടതിന് 50 മീറ്റർ അകലെ നിന്നും താഹിറയേയും, തൊട്ടടുത്ത് നിന്ന് ബാസിത്തിനെയും കണ്ടെത്തി ഇരിട്ടിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണമടിഞ്ഞിരുന്നു. ഫായിസിന് വേണ്ടി ഫയർഫോഴ്സ് രണ്ടു യൂണിറ്റും, നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രണ്ട് കുട്ടികളും ഉളിക്കൽ ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസിൽ പഠിക്കുന്നവരാണ്. ഉളിക്കൽ പൊലീസാണ് ആദ്യം കണ്ടെത്തിയ താഹിറയേയും, ബാസിതിനെയും പൊലീസ്ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചത്. ഇരിട്ടി തഹസിദാർ കെ.കെ.ദിവാകരൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

മണൽ വാരൽ കൂടിയതിനാൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഈ മേഖലയിൽ വ്യാപകമായി ക ര യി ടിഞ്ഞിരുന്നു. പുഴയിലെ മണൽവാരൽ കാരണം ചുഴികളും ഗർത്തങ്ങളും ഇവിടെയുണ്ടാ'യിട്ടുണ്ടെന്നാണ് സൂചന. പ്രളയത്തിനു ശേഷമുള്ള ഈ മാറ്റം തിരിച്ചറിയാതെയാണ് യുവതിയും കുട്ടികളും പുഴയിലേക്ക് ഇറങ്ങിയതാണ് അപകട കാരണമായത്..

നേരത്തെ ശ്രീകണ്ഠാപുരം ചമതച്ചാൽ പുഴയിൽ കുളിക്കാനിറങ്ങിയ മുന്ന് യുവാക്കൾ മുങ്ങിമരിച്ചിരുന്നു. നിർമ്മാണ തൊഴിലാളികളായ യുവാക്കളാണ് മരിച്ചത്. മലയോര മേഖലയിലെ പുഴകളിൽ നിന്നും അനധികൃതമായി മണലൂറ്റുന്നത് തീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവഹാനിക്ക് ഇടയാക്കുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകർ ഈ വിഷയത്തിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്.

English summary
Boy's dead body found from river in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X