കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബി പി ശശീന്ദ്രനെ ജില്ലാ പ്ളീഡറായി നിലനിർത്താൻ സർക്കാർ തീരുമാനം: കേസുകളിലെ ഇടപെടൽ നിർണായകമെന്ന്!!

  • By Desk
Google Oneindia Malayalam News

തലശേരി: ബി പി ശശീന്ദ്രനെ ജില്ലാ പ്ലീഡറായി സര്‍ക്കാര്‍ വീണ്ടും നിയമിച്ചു. കഴിഞ്ഞ കാല പ്രവര്‍ത്ത ന പരിഗണിച്ചാണ് വീണ്ടും നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. കണ്ണൂർ നഗരത്തിനടുത്തെ പള്ളിക്കുന്ന് സ്വദേശിയായ ബി.പി ശശീന്ദ്രന്‍ ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകനാണ്. ഗവ പ്ലീഡറായി പ്രവര്‍ത്തിച്ച കാലയളവില്‍ നിരവധി കേസുകളിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷവാങ്ങിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

 യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം, വിചാരണ ഉടൻ!! യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം, വിചാരണ ഉടൻ!!

സാധാരണ ഗതിയില്‍ പ്ലീഡര്‍മാരെ പുനര്‍ നിയമിക്കാറുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം പ്രവര്‍ത്തന മികവ് പരിശോധിച്ച ശേഷമേ വീണ്ടും അതേ സ്ഥാനത്ത് നിയമനം നടത്താവൂ എന്ന ഉത്തരവ് നിലവിലുണ്ട്. ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ജില്ലാ ജഡ്ജിയുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംസ്ഥാന മന്ത്രിസഭാ യോഗം ബി പി ശശീന്ദ്രനെ വീണ്ടും മൂന്ന് വര്‍ഷത്തേക്ക് കൂടി ഗവ. പ്ലീഡറായി നിയമിച്ചത്. കേസുകളിലെ ഇടപെടലുകളാണ് സര്‍ക്കാറിനെ ഇതിന് പ്രേരിപ്പിച്ചത്.

bpsaseendran-1

സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച കൊട്ടിയൂര്‍ പീഡനക്കേസ്, കാട്ടാമ്പള്ളിയിലെ രമ്യ വധം, എരഞ്ഞോളിയിലെ നളിനി വധം, മയ്യില്‍ മാണിയൂരിലെ രണ്ട് മക്കളെ കിണറ്റിലെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയ കേസ്, ഉളിക്കലില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവിനെതിരെയുള്ള കേസിലും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വധക്കേസുകളിലും അക്രമക്കേസുകളിലും ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും അടക്കമുള്ള ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

റിട്ട എക്‌സൈസ് റവന്യൂ ഓഫീസര്‍ മയ്യിലിലെ ആര്‍ പി ശങ്കരന്റെയും ബി പി രുഗ്മിണിയുടെയും മകനാണ്. കനറാ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ കെ ജി മീരയാണ് ഭാര്യ. എഞ്ചിനീയറായ ആതിരയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ശരത്തും മക്കളാണ്.

English summary
BP Saseendran will be Public-pleader government clears stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X