കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ രോഗികൾക്ക് പാലും റൊട്ടിയും വിതരണം തുടങ്ങി

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ രോഗികൾക്ക് പാലും റൊട്ടിയും വിതരണം തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സർക്കാർ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി.നേരത്തെ സർക്കാർ മെഡിക്കൽ കോളേജിലെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നേരത്തെ പരിയാരത്തുള്ള കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചില വിഭാഗങ്ങളിൽ ചികിത്സ സൗജന്യമാക്കിയിരുന്നു.

ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ചു; 124 പേര്‍ നിരീക്ഷണത്തില്‍, ആലപ്പുഴയില്‍ തന്നെ സാംപിള്‍ പരിശോധനആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ചു; 124 പേര്‍ നിരീക്ഷണത്തില്‍, ആലപ്പുഴയില്‍ തന്നെ സാംപിള്‍ പരിശോധന

സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ ചികിത്സ സൗജന്യമാക്കിയത്. ഇതിനോടനുബന്ധിച്ച് ജനറൽ വാർഡിലെ ബിപിഎൽ രോഗികൾക്കായി റൊട്ടിയും പാലും വിതരണം തുടങ്ങി. ടി വി രാജേഷ് എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ഒപിയിലെത്തുന്ന ദാരിദ്യ രേഖയ്ക്കു താഴെയുള്ള (ബിപിഎൽ) രോഗികൾക്ക് പ്രാഥമിക പരിശോധനകളും സൗജന്യമാക്കിയിട്ടുണ്ട്.

kannurmedicalcollege-

കിടത്തി ചികിത്സ ആവശ്യമുള്ള ബിപിഎൽ രോഗികൾക്ക് ഐസിയു ഫീസ് ഉൾപ്പെടെയുള്ള ഐപി ചാർജുകയും സൗജന്യമാണ്. കാഷ്യൽറ്റിയിൽ പ്രവേശിക്കപ്പെടുന്ന ബിപിഎൽ രോഗിക്ക് കാഷ്യൽറ്റി പ്രൊസീജിയ ചാർജുകൾ സൗജന്യമാക്കിയിട്ടുണ്ട്. ദാരിദ്യ രേഖയ്ക്കു താഴെയുള്ളവർ അവരവരുടെ ബി.പി.എൽ രേഖകൾ ഹാജരാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

English summary
Bread and milk distribution started in Kannur medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X