Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് സമീപിച്ച യുവാവിനോട് കൈക്കൂലി; പൊലിസുകാരന് സസ്‌പെന്‍ഷന്‍

പയ്യന്നൂര്‍: വിദേശത്ത് പോവാനിരുന്ന യുവാവിനോട് പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയും ഇതുപ്രകാരം കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ പൊലിസ് ഉദ്യോഗസ്ഥന്റെ ജോലിതെറിച്ചു.

പഴയങ്ങാടി എ, എസ്. ഐയെയാണ് സര്‍വീസില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.എ. എസ്. ഐ പി. രമേശനെയാണ് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയതിനു ശേഷം സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് വിജിലന്‍സ് ഡി.വൈ. എസ്. പി ബാബു പെരിങ്ങോത്തും സംഘവും രമേശനെ തന്ത്രപരമായി വലയിലാക്കിയത്.

KERALA


പുതിയ തെരു സ്വദേശി ശരത് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ഭാഗമായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശരത് ഇയാള്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് ഫിനാഫ്തലിന്‍ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ടുകള്‍ ശരതിന് നല്‍കുകയും തുടര്‍ന്ന് തുടര്‍ന്ന് ഇയാള്‍ അതു കൈപറ്റുമ്പോള്‍ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയുമായിരുന്നു. കൈക്കൂലിവാങ്ങുന്നതിനിടെ പിടിയിലായ എ. എസ്. ഐ പി.രമേശന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

നേരത്തെ വിജിലന്‍സ് കണ്ണൂര്‍സിവില്‍ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ പഴയ ഫയലില്‍ ഒളിപ്പിച്ച കണക്കില്ലാത്ത പതിനഞ്ചായിരം രൂപ കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ വകുപ്പു തല അന്വേഷണം നടത്തി എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കൂട്ട സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരുന്നു. പൊലിസിനെതിരെയും മറ്റു സര്‍ക്കാര്‍ സേനാവിഭാഗങ്ങള്‍ക്കെതിരെയും പൊതുവേ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും നിരവധി കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഈക്കാര്യത്തില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും വിജിലന്‍സ് ഡി.വൈ. എസ്.പി ബാബു പെരിങ്ങോത്ത് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+