കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരി- മാഹി ദേശീയപാത ബൈപ്പാസിന്റെ ബീം തകര്‍ന്നു വീണത് രാഷ്ട്രീയ വിവാദത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തലശേരി- മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം രാഷ്ട്രീയ വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെള്ളിയാഴ്ച്ച പാലംസന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ ജില്ലാനേതൃത്വം അറിയിച്ചു. ഇതോടെ പാലാരിവട്ടം പാലം ഉദ്ഘാടനത്തിനു ശേഷം തകര്‍ന്നതുപോലെ തലശേരി നെട്ടൂര്‍ പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവവും സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദമായേക്കാന്‍ സാധ്യതയുണ്ട്.

ഇതിനിടെ പാലത്തിന്റെ തകര്‍ന്നുവീണ ബീമുകളുടെ പരിശോധന പൂര്‍ത്തിയാക്കിയ
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബീമിന് കൊടുത്ത താങ്ങ് ഇളകിയതാണ് അപകട കാരണമെന്നും നിര്‍മാണത്തില്‍ അപാകത ഇല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നതാണ് സൂചന.

netturbridge-

പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിന് തൊട്ട് പിന്നാലെ ബൈപാസിന്റെ കരാര്‍ ഏറ്റെടുത്ത ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് ദേശീയപാത അതോറിറ്റി വിശദീകരണം ചോദിച്ചിരുന്നു. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബീമുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന താങ്ങിന് ഇളക്കം സംഭവിച്ചതാണ് അപകട കാരണമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറുടെ നേതൃത്വത്തിലുളള വിദഗ്ധ സംഘം അപകട സ്ഥലം പരിശോധിച്ചു. തുടര്‍ന്നാണ് റീജണല്‍ ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബീമിന് കൊടുത്ത താങ്ങ് ഇളകിയതാണ് അപകട കാരണമെന്ന നിര്‍മാണ കമ്പനിയുടെ വിശദീകരണം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് പ്രൊജക്ട് ഡയറക്ടറും നല്‍കിയിട്ടുളളത്.

നിര്‍മാണത്തില്‍ അപാകതയില്ലെന്നും തകര്‍ച്ചയുടെ ആഘാതത്തില്‍ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്നും വിദഗ്ദ്ധ സംഘം കൂടുതല്‍ പരിശോധന നടത്തിയതിനു ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇതോടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാന്‍ കഴിയൂവെന്നത് വൈകിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനിടെ നിര്‍മാണത്തിലെ അഴിമതിയാണ് പാലം തകരാന്‍ കാരണമായെതന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത അതോറിറ്റിയുടെ തലശേരി ഓഫീസിന് മുന്നില്‍ ഉപരോധ സമരവും സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായുള്ള പ്രക്ഷോഭമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടത്തുക. ഇതിനിടെ ദേശീയപാത ബൈപ്പാസിലെ പാലത്തിന്റെ ബീം തകര്‍ന്നുവീണ സംഭവത്തില്‍ സി.പി. എമ്മും ബി.ജെ.പിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയാണിത്.

ഇതിനിടെ നിര്‍ദ്ദിഷ്ട തലശേരി -മാഹി ബൈപ്പാസ് റോഡിലെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഗര്‍ഡര്‍ ബീമുകള്‍ നെടുകെപിളര്‍ന്നുവീണ സംഭവത്തില്‍ മന്ത്രി ജി. സുധാകരന്‍ ദേശീയ അതോറിറ്റി ഓഫ് ഇന്ത്യ റീജ്യനല്‍ ഡയറക്ടറോട് വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ പാലത്തിന്റെ ഗര്‍ഡര്‍ ബീമുകള്‍ തകര്‍ന്നു വീണതു തെന്നിമാറിയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് കരാറുകാരായ ജി. എച്ച്.വി- ഇ.കെ.കെ പ്രൈവറ്റ്‌ലിമിറ്റഡ് അറിയിച്ചു.

ഒരു ഗർഡർ ബീം വീണപ്പോള്‍ അതേ ദിശയിലുള്ള ബാക്കി മൂന്നു ബീമുകളും നിലംപതിക്കുകയായിരുന്നു. അഞ്ചു ഗര്‍ഡര്‍ ബീമുകള്‍ പൂര്‍ത്തിയായല്‍ ക്രോസ് ഗര്‍ഡര്‍ സ്ഥാപിച്ചാണ് ബലപ്പെടുത്തുക. എന്നാല്‍ നാലു ഗര്‍ഡര്‍ ബീമുകളെ ഇവിടെ പൂര്‍ത്തിയായിട്ടുള്ളൂവെന്ന് കരാറുകാര്‍ വ്യക്തമാക്കി. വരുന്ന ഡിംസബറിനുള്ളില്‍ തലശേരി-മാഹി ബൈപ്പാസ് നിര്‍മാണംപൂര്‍ത്തിക്കാനിരിക്കെയാണ് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണത്.ലോകബാങ്ക് സഹായത്തോടെ 883 കോടിരൂപ ചെലവഴിച്ചാണ് തലശേരി- മാഹി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കുന്നത്.

തലശേരി നെട്ടൂര്‍ ബാലത്തിലുള്ള ബൈപ്പാസ് റോഡിലെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നാലു ഗര്‍ഡര്‍ ബീമുകള്‍ നെടുകെ പിളര്‍ന്നു പുഴയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ അപകടമുണ്ടായത്. വന്‍ശബ്ദം കേട്ട് പ്രദേശവാസികള്‍ സ്ഥലത്തെത്തിയപ്പോഴാണ് ബീമുകള്‍ തകര്‍ന്നു വീണതു ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയായിരുന്നു.

English summary
Bridge collapsed in Mahe bypass became political controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X