കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂരില്‍ വീടുകുത്തി തുറന്ന് വയോധികകളായ രണ്ടു പേരുടെ ഏഴരപവന്‍ മാല കവര്‍ന്നു

Google Oneindia Malayalam News

ഇരിട്ടി: മട്ടന്നൂരിനെ നടുക്കി കൊണ്ടു വീണ്ടും വന്‍കവര്‍ച്ച.മട്ടന്നൂര്‍ നഗരസഭയിലെ വെള്ളിയാംപറമ്പില്‍ വീട് കുത്തിതുറന്ന് കിടന്നുറങ്ങുകയായിരുന്ന രണ്ടു വൃദ്ധസ്ത്രീകകളുടെ സ്വര്‍ണമാല കവര്‍ന്നു. വെളളിയാംപറമ്പ് പുള്ളിവേട്ടക്കൊരു മകന്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജ്യോതിസില്‍ വി.പി പത്മിനി(74) ആര്‍.വി പങ്കജാക്ഷി(72) എന്നിവരുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചത്.

പത്മിനിയുടെ അഞ്ചു പവന്റെയും പങ്കജാക്ഷിയുടെ രണ്ടരപവന്റെയും മാലയാണ് കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ കിടന്നു ഉറങ്ങുകയായിരുന്ന ഇരുവരുടെയും മാല കവരുകയായിരുന്നു. മാല പൊട്ടിക്കുന്നത് അറിഞ്ഞ പത്മിനി ബഹളം വച്ചതോടെ മോഷ്ടാക്കള്‍ ഇറങ്ങി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. മോഷ്ടാവ് മാലപിടിച്ചു പറക്കുന്നതിനിടെയില്‍ പത്മിനിക്ക് കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. പത്മിനിയുടെ ഭര്‍ത്താവ് കുഞ്ഞപ്പ മരിച്ചതിനു ശേഷം അയല്‍വാസിയും ബന്ധുവായ പങ്കജാക്ഷി രാത്രികാലത്ത് കൂടെ താമസിക്കാന്‍ വീട്ടിലെത്തിയതായിരുന്നു.

policeone

ഇവര്‍ രണ്ടു പേര്‍ മാത്രമാണ് ഇരുനില വലിയ വീട്ടില്‍ താമസിച്ചിരുന്നു. ഇവരുടെ വീട്ടില്‍ കയറിയതിനു ശേഷം സമീപത്തെ പി.വി സുമേഷിന്റെ പഴയവീട്ടിലും മോഷണം നടന്നു. വീട്ടിനുള്ളിലെ സാധനങ്ങളും പുറത്തുവലിച്ചിട്ട നിലയിലാണ് മോഷണം നടന്ന വീടിനു സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. മട്ടന്നൂര്‍ സി. ഐ. എ കൃഷ്ണന്റെ നേതൃത്വത്തില്‍ പൊലിസ് മോഷണം നടന്ന വീടുകളിലെത്തി പരിശോധന നടത്തി.

കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മട്ടന്നൂര്‍ മേഖലയില്‍ ക്ഷേത്രകവര്‍ച്ചയും ഭവനഭേദനവും പതിവാകുമ്പോഴും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.ബൈക്കിലെത്തി മാലമോഷ്ടിക്കുന്നവരും ക്ഷേത്രകവര്‍ച്ചാസംഘവും കണ്ണൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ ക്യാംപ് ചെയ്തു മോഷണം നടത്തിവരികയാണ്.

English summary
broke into a house in Mattannur and stole seven and a half pavan necklaces from two elderly people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X