റോഡിനായി കണ്ണൂർ നഗരത്തിൽ കാളവണ്ടി സമരം നടത്തി
തളിപ്പറമ്പ്: കണ്ണുർ നഗരത്തിൽ റോഡിനായി കൊയ്യം ഗ്രാമവാസികൾ നടത്തിയ കാളവണ്ടി സമരം ശ്രദ്ധേയമായി. നേരാംവണ്ണം സഞ്ചരിക്കാൻ കഴിയാത്ത റോഡിനായി തങ്ങളുടെ മുറവിളി കേൾക്കാത്ത അധികൃതരുടെ കണ്ണുതുറപ്പിക്കാൻ കൊയ്യം ഗ്രാമക്കാർ പ്രതീകാത്മക കാളവണ്ടി സമരവുമായാണ് ജില്ലാ ആസ്ഥാനമായ കണ്ണൂർ നഗരത്തിലെത്തിയത്.
കേരള പിറവി ദിനത്തിൽ കണ്ണൂർ നഗരത്തിലെ റോഡിൽ കാളവണ്ടി ഇറക്കി പ്രതിഷേധിച്ചു കൊയ്യംകാരുടെ സമരം അവർ നേരിടുന്ന ദുരവസ്ഥയുടെ നേർ പ്രതീകം കൂടിയായിരുന്നു'സമരം.

ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ കൊയ്യം -മയ്യിൽ റോഡിനോടുള്ള അധികൃതരുടെ തീരാ അവഗണയിൽ പ്രതിഷേധിച്ചാണ് കൊയ്യം പ്രദേശവാസികൾ കാളവണ്ടി സമരം നടത്തിയത്. സമരത്തിൽ സ്ത്രീകളും വയോധികരുമടക്കം നിരവധിയാളുകൾ പങ്കെടത്തു
അഞ്ചുകിലോമീറ്റർ മാത്രമുള്ള റോഡിന്റെ വികസനത്തിന് വേണ്ടി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല' കഴിഞ്ഞ 15 വർഷത്തോളമായി നാട്ടുകാർ അധികൃതരുടെ മുമ്പിൽ നിരന്തരം അപേക്ഷ ക ളും ഇടപെടലുകളും തുടങ്ങിയിട്ട്.
മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ഈ ആവശ്യമുന്നയിച്ച് സമീപിച്ചെങ്കിലും വാഗ്ദാനങ്ങൾ മാത്രം നൽകുന്നതല്ലാതെ ഒതു ഇടപെടലും ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് ഓഫ് റോഡ് സമര കൂട്ടായ്മയുടെ പ്രവർത്തകർപറയുന്നു. ഇത് സംബന്ധിച്ച ഫയൽ സെക്രട്ടറിയേറ്റിൽ നിന്ന് സാങ്കേതിക പ്രശ്നം പറഞ്ഞ് നിരവധി തവണ തിരിച്ചയക്കുകയാണുണ്ടായത്.മുൻ മന്ത്രിമാരേയും ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മുന്ത്രി മുഹമ്മദ് റിയാസിനെയും നേരിൽ കണ്ടും അദാലത്തിലൂടെയുമെല്ലാം പരാതികൾ പറഞ്ഞിട്ടും റോഡിന് ശാപമോക്ഷം ലഭിക്കുകയുണ്ടായില്ല. ഈ യൊരു സാഹചര്യത്തിലാണ് കാളവണ്ടി സമരം നടത്തിയത് കണ്ണൂർ എ.കെ.ജി ആശുപത്രി പരിസരത്ത് നിന്നും പി.ഡബ്യു.ഡി ഓഫീസ് വരെയാണ് തിങ്കളാഴ്ച്ച രാവിലെ പത്തരയോടെ
ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാളവണ്ടി ജാഥാ പ്രതിഷേധം തുടങ്ങിയത്
പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുൻപിൽ അവസാനിച്ച പ്രതിഷേധ ജാഥക്കാർ അവിടെ ധർണയും നടത്തി. ഓഫ് റോഡ് കൂട്ടായ്മ കൺവീനർ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി.കെ.ജയകുമാർ കെ.പി.ലി ലിൽ കുമാർ 'സലാം കൊയ്യം, റഷീദ് വളക്കൈ നേതൃത്വം നൽകി.












Click it and Unblock the Notifications