കണ്ണൂരിലെ ബസ് ജീവനക്കാരന്റെ മരണം: പ്രതിയുടെ നുണപരിശോധനാ ഹർജി വീണ്ടും മാറ്റി
കണ്ണൂർ: കുത്തുപറമ്പിനടുത്തെ മമ്പറം പറമ്പായിയിലെ സ്വകാര്യ ബസ് ഡ്രൈവർ നിഷാദിന്റെ തിരോധാന കേസിൽ നുണപരിശോധന നടത്താൻ അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം കോടതിയിൽ നൽകിയ ഹർജി വീണ്ടും കോടതി മാറ്റി. കേസിലെ പ്രതി പറമ്പായിയിലെ സലീമിന്റെ സത്യവാങ്മൂലം നൽകുന്നതിനായാണ് കേസ് വീണ്ടും മാറ്റിയത്.
കഴിഞ്ഞഏഴു വർഷത്തോളം നീണ്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസിൽ പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി തേടിയാണ് അന്വേഷണ സംഘം കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. ക്രൈംബ്രാഞ്ച് സിഐ ബി സുനുകുമാറാണ് ഇതിനായി അപേക്ഷ നൽകിയത്. സിൽ നേരത്തെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ടിരുന്നു. 2012 ഒക്ടോബർ 21നാണ് നിഷാദിനെ കാണാതായത്.

ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേസിൽ വഴിത്തിരിവായി ബംഗളൂരു സ്ഫോടന കേസിൽ കർണാടക പോലീസിന്റെ അറസ്റ്റിലായ പറമ്പായിയിലെ സലീമിന്റെ മൊഴിയാണ് കേസിന് തുമ്പായത്. നിഷാദിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം സലീമിനെ നിഷാദ് തിരോധാന കേസിൽ കസ്റ്റഡിയിൽ വാങ്ങി ദിവസങ്ങളോളം ചോദ്യം ചെയ്യുകയും നിഷാദിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്നു കരുതുന്ന നിഷാദിന്റെ വീടിനു സമീപം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനയിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായിരുന്നില്ല. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ നുണപരിശോധന നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ചത്. സലിം ഇപ്പോൾ മറ്റൊരു കേസിൽ ബംഗളുരു ജയിലിൽ റിമാൻഡിലാണ്. സത്യവാങ്മൂലം നൽകാൻ പത്ത് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications