കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാക്കേസ്: കണ്ണൂരിൽ മിന്നല്‍പണിമുടക്ക്

  • By Desk
Google Oneindia Malayalam News

പേരാവൂര്‍: കൊട്ടിയൂര്‍ -തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തൊഴിലാളികള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്ന ഉറപ്പ് നല്‍കിയതിനാല്‍ സമരം അവസാനിപ്പിച്ച് വ്യാഴാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ചിരി; യെഡ്ഡിയുടെ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് കൂറുമാറിയ നേതാക്കള്‍, പൊട്ടിത്തെറി?കോണ്‍ഗ്രസിന് ചിരി; യെഡ്ഡിയുടെ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് കൂറുമാറിയ നേതാക്കള്‍, പൊട്ടിത്തെറി?

പേരാവൂര്‍ മലബാര്‍ ബിഎഡ് ട്രെയിനിങ്ങ് കോളേജിലെ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പരിഹരിച്ചെങ്കിലും വിദ്യാര്‍ത്ഥിനികള്‍ മനഃപൂര്‍വം പ്രശ്‌ന പരിഹാരത്തിന് ശേഷവും പരാതി കൊടുത്തതിനെ തുടര്‍ന്ന് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തതോടെയാണ് തങ്ങള്‍ ബസുകള്‍ ഓട്ടം നിര്‍ത്തിയത്.

bus-158038947

തങ്ങള്‍ സമരം നടത്തിയതല്ലെന്നും നിസാര കാര്യങ്ങള്‍ക്ക് വരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ ഭയം മൂലം ജോലി ചെയ്യുന്നതില്‍ നിന്നും വിട്ട് നിന്നതാണെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ ഒഴിഞ്ഞ് കൊടുക്കാന്‍ പറഞ്ഞാല്‍ പോലും ഇത്തരത്തില്‍ കേസുമായാണ് ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോവുന്നതെന്നും ബസില്‍ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് അല്‍പം മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ പോലും വിദ്യാര്‍ത്ഥികള്‍ വൈരാഗ്യ ബുദ്ധിയോടെയാണ് കാണുന്നതെന്നും. തൊഴിലാളികള്‍ക്ക് നേരെയുള്ള ഇത്തരം സമീപനം മാറ്റണമെന്നും തൊഴിലാളികളായ ബിജു, പ്രജീഷ്, പ്രദീപ്, രതീശന്‍, വിജയന്‍ എന്നിവര്‍ പറഞ്ഞു.
കൊട്ടിയൂര്‍-തലശ്ശേരി റൂട്ടിലോടുന്ന കാശിനാഥന്‍ ബസ്സിലെ കണ്ടക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബുധനാഴ്ച ഉച്ചമുതല്‍ ഈ റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചത്.

പേരാവൂര്‍ മലബാര്‍ ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് വിദ്യാര്‍ഥികള്‍ കയറുന്നതിനു മുന്‍പ് എടുക്കുകയും അത് വിദ്യാര്‍ഥികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇത് ബസിലെ ജീവനക്കാര്‍ ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും കാണിച്ച് വിദ്യാര്‍ഥിനികള്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കുകയും ബസ് ജീവനക്കാരെയും വിദ്യാര്‍ഥികളെയും വിളിച്ചുവരുത്തി ഇനി ആവര്‍ത്തിക്കില്ലെന്ന് ജീവനക്കാരില്‍ നിന്ന് രേഖാമൂലം ഉറപ്പു എഴുതി വാങ്ങുകയും ചെയ്തു.

എന്നാല്‍ പിറ്റേന്ന് ബസിലെ മറ്റൊരു ജീവനക്കാരന്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുകയും ബസ്സില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പോലീസ് സ്റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കുകയും തുടര്‍ന്ന് ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇത് കള്ളക്കേസാണെന്നും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തലശ്ശേരികൊട്ടിയൂര്‍ റോഡിലെ ബസ് ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിച്ചത്

English summary
Bus strike in Kannur over bad behaviour from bus staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X