Get Updates
Get notified of breaking news, exclusive insights, and must-see stories!

സി. പി. എം നേതാവ് സി .പി കുഞ്ഞിരാമന്‍ അന്തരിച്ചു

തലശേരി:സിപി എം തലശേരി ഏരിയകമ്മിറ്റി അംഗവും മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ മുഴപ്പിലങ്ങാട് കെട്ടിനകം ബീച്ച് സമുദ്രയില്‍ സി പി കുഞ്ഞിരാമന്‍ (74) നിര്യാതനായി.
തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയല്‍ ഞായറാഴ്ച്ച വൈകിട്ട് 6.55നാണ് അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടര്‍ന്ന് വെള്ളിഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മത്സ്യതൊഴിലാളി ഫെഡറേഷന്‍ സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റും മത്സ്യഫെഡ് മുന്‍ ഡയരക്ടറും തലശേരിനഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി മുന്‍ അധ്യക്ഷനുമാണ്.

ഗോപാലപ്പേട്ടയില്‍നിന്നാണ് കൗണ്‍സിലറായത്. 1968ല്‍ സിപിഐഎം അംഗമായി. 1978ല്‍ അവിഭക്ത തലശേരി ഏരിയകമ്മിറ്റി അംഗമായി. സിപി എം തലശേരി ടൗണ്‍ ലോക്കല്‍ സെക്രട്ടറി, മത്സ്യതൊഴിലാളിയൂനിയന്‍ ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാകമ്മി്റ്റി അംഗം, കുറിച്ചിയില്‍ പാലിശേരി മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. തലശേരി ചുമട്ട്‌തൊഴിലാളിയൂനിയന്‍ പ്രസിഡന്റാണ്. ഒമ്പതാംവയസില്‍ ബീഡിതൊഴിലാളിയായാണ് ജീവിതം തുടങ്ങിയത്. സംസ്ഥാനത്തെ മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ ക്ഷേമത്തിനും ജീവിതാന്ത്യം വരെ പ്രവര്‍ത്തിച്ചു. തലശേരി കലാപകാലത്ത് സമാധാനസംരക്ഷണത്തിനുള്ള വളണ്ടിയറായിരുന്നു.

knr

അടിയന്തരാവസ്ഥയില്‍ നിരോധനംലംഘിച്ചുള്ളപ്രകടനത്തിനിടെ ഭീകര മര്‍ദനമേറ്റു. സമരവും ജയിലും ലോക്കപ്പ് മര്‍ദനവുമെല്ലാം അനുഭവിച്ചതായിരുന്നു പൊതുജീവിതം. ഗോപാലപ്പേട്ടയിലെ ചെറിയപുരയില്‍ പരേതരായ അമ്പാടി-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: വിപിന (തലശേരി പബ്ലിക് സര്‍വന്റ്സ് ബാങ്ക് റിട്ട.ജീവനക്കാരി). മക്കള്‍: ദിമിത്രോവ്, ഡാനിയല്‍ (മത്സ്യതൊഴിലാളി), പരേതനായലെനിന്‍.

മരുമക്കള്‍: നിഷ, ദിവ്യ (തലശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ബാങ്ക്). സഹോദരങ്ങള്‍: രേവതി, പരേതരായ ലക്ഷ്മണന്‍, ഗോപാലന്‍, നാണി, കൗസു, കൃഷ്ണന്‍. മത്‌സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുന്‍ ചെയര്‍മാനും തലശേരിയിലെ സി.പി., എം നേതാവുമായ സി.പി കുഞ്ഞിരാമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

ദീര്‍ഘകാലമായി തലശ്ശേരിയുടെ പൊതുരംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കി ഇടപെട്ട തൊഴിലാളി നേതാവായിരുന്നു.
തലശ്ശേരി കലാപ വേളയില്‍ മതസൗഹാര്‍ദം കാത്തു സൂക്ഷിക്കാനുള്ള ഇടപെടലിലും അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലും സി പി കുഞ്ഞിരാമന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു. കുടുംബാംഗങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സി.പിയെ സ്‌നേഹിക്കുന്ന എല്ലാവരെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

Recommended Video

cmsvideo
    സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+