കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫിന് ഭരണ തുടർച്ച: സീനത്ത് പുതിയ മേയർ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അനിശ്ചിതത്വത്തിന് വിട പറഞ്ഞു കൊണ്ട് കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന് ഭരണ തുടർച്ച. കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി മുസ്ലീം ലീഗിലെ സി സീനത്തിനെ തെരഞ്ഞെടുത്തു. മുൻ മേയറും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഇ.പി ലതയെയാണ് സീനത്ത് പരാജയപ്പെടുത്തിയത്. സീനത്തിന് 28 ഉം ലതക്ക് 27 ഉം വോട്ട് ലഭിച്ചു. മുസ്ലിം ലീഗുമായി കോണ്‍ഗ്രസുണ്ടാക്കിയ ധാരണ പ്രകാരം സുമാ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനം രാജി വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Recommended Video

cmsvideo
Muslim league's C Zeenath Elected As Kannur Corporation Mayor | Oneindia Malayalam

വയനാട്ടില്‍ ആശങ്ക; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്വയനാട്ടില്‍ ആശങ്ക; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്

55 അംഗ കൗണ്‍സിലില്‍ 28 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. തുടര്‍ച്ചയായ ഒരേ വാര്‍ഡില്‍ നിന്ന് 15 വര്‍ഷം കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായ ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റാണ്. കണ്ണൂര്‍ നഗരസഭയില്‍ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

download4


കണ്ണൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ ടി വി സുഭാഷ് 144 പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന കലക്ടറേറ്റ് കോൺഫറൻസ് ഹാൾ പരിസരത്ത് അഞ്ച് പേരിൽ കൂടുതൽ സംഘം ചേരാനോ മറ്റോ അനുവദിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും വിലക്ക് ഏർപ്പെടുത്തി. അതു കൊണ്ടു തന്നെ യു.ഡി.എഫ് ആഹ്ളാദ പ്രകടനമോ സംഘം ചേരലോയുണ്ടായില്ല. കനത്ത പോലീസ് സന്നാഹത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ തി​ര​ഞ്ഞെ​ടു​പ്പ് യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ അം​ഗ​ങ്ങ​ൾ​ക്ക് വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ക​ള​ക്ട​ർ ടി വി സുഭാഷ് നേരത്തെ നോ​ട്ടീ​സ് ന​ൽ​കിയിട്ടുണ്ട്.​ രാ​വി​ലെ 11ന് ​ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​സ് ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ​ർ സ്ഥാ​നം പ​ങ്കി​ടു​ന്ന​ത് സം​ബ​സി​ച്ച് കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​മാ ബാ​ല​കൃ​ഷ്ണ​ൻ ജൂ​ൺ മൂ​ന്നി​ന് മേ​യ​ർ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ഇതിനു ശേഷമാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ സെപ്യുട്ടി മേയർ തെരഞ്ഞെടുപ്പിൽ പികെ രാഗേഷ് സ്ഥാനം നിലനിർത്തിയിരുന്നു. സിപിഐ യി ലേ വെള്ളോറ രാജനെയാണ് രാഗേഷ് തോൽപ്പിച്ചത്.

മൂന്നേകാൽ കൊല്ലം നീണ്ടു നിന്ന എൽഡിഎഫ് ഭരണം ഡെപ്യുട്ടി മേയറായിരുന്ന പികെ രാഗേഷ് മറുകണ്ടം ചാടിയപ്പോഴാണ് വീണത്. ഇതോടെയാണ് കോൺഗ്രസിലെ സുമാ ബാലകൃഷ്ണൻ മേയറായത്. എന്നാൽ ആറു മാസം വീതം മേയർ സ്ഥാനം പങ്കിട്ടെടുക്കാമെന്ന ധാരണയിലാണ് കോൺഗ്രസ് മേയർ സ്ഥാനം മുസ്ലിം ലീഗ് നേതാവ് സി - സിനത്തിന് കൈമാറിയത്.

English summary
C Zeenath elected as Kannur Corporation mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X