'പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ മുസ്ലീം ജനവിഭാഗത്തെ പേടിപ്പിക്കാൻ നോക്കുന്നു'; എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മുസ്ലിം ജനവിഭാഗങ്ങളെ പേടിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വ്യാജപ്രചരണങ്ങളില്‍ നിന്നും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
2019 ല്‍ ഈ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷവും ഇടതുപക്ഷവും പറഞ്ഞത് മുസ്ലിം ജനവിഭാഗത്തെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ പോവുകയാണെന്നായിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുണ്ടോ ആരുടെയെങ്കിലും പൗരത്വം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് കൂടി ഇത്തരക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമം യാഥാര്‍ഥ്യമായതോടെ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്ട്ടികളുംമുസ്ലീം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

വലിയൊരു ജനവിഭാഗത്തില്‍ പേടി സ്വപ്നങ്ങളുണ്ടാക്കി അവരില്‍ അസ്വസ്ഥതയുണ്ടാക്കുകയാണ് ഇവര്‍. കുറെ ഹതഭാഗ്യരായ ജനവിഭാഗങ്ങള്‍ക്ക് പൗരത്വം നല്കുന്നതാണീ നിയമം. ഇന്ത്യയിലെ ഒരാള്‍ക്കും പൗരത്വം നഷ്ടപ്പെടുന്നതല്ല. ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും തുരത്തിയോടിക്കപ്പെടുന്ന പാവങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന വിഷയം പാര്‍ലമെന്റില്‍ ആദ്യം അവതരിപ്പിച്ചത് 2003ല്‍ ഡോ. മന്മോഹന് സിങ്ങായിരുന്നു എന്ന വിവരം കോണ്‍ഗ്രസുകാര്‍ക്കും കമ്യൂണിസ്റ്റ് കാര്‍ക്കും അറിയാമോ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.
അന്ന് പാര്‍ലമെന്റില്‍ നിന്നും ഈക്കാര്യം കേട്ട അന്നത്തെ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനിയുടെ കണ്ണുനിറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം കളളപ്രചരണങ്ങളില് നിന്നും ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിന്മാറണമെന്നും അബ്ദുളളക്കുട്ടി ആവശ്യപ്പെട്ടു.
ഇതിനിടെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു കണ്ണൂരില്‍ വ്യാപകമായ പ്രതിഷേധ പ്രകടനവും പൊതുയോഗങ്ങളും ഇടതു യുവജനസംഘടനയായ ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും നടത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കെ സിപിഎമ്മും കോണ്‍ഗ്രസും പൗരത്വഭേദഗതി വിഷയമുപയോഗിച്ചു ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന ആശങ്കയിലാണ് ബിജെപി നേതാവായ എപി അബ്ദുളളക്കുട്ടി പ്രതികരണവുമായി രംഗത്തിറങ്ങിയത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications