കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിട്ടി നഗരം അമേരിക്കന്‍ മോഡല്‍ അര്‍ബന്‍ സ്ട്രീറ്റാകുന്നു; മലയോര നഗരം ഇനി അടിമുടി മാറും !!!

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ഇരിട്ടി നഗരം കേരളത്തിലെ ആദ്യത്തെ അര്‍ബന്‍ സ്ട്രീറ്റ് പദവിയിലേക്ക്. ഒരാഴ്ചക്കുള്ളില്‍ ഇതിന്റെ അന്തിമ രൂപരേഖ തയാറാക്കി തയാറാക്കിയ രൂപരേഖയുടെ മാതൃക പ്രദര്‍ശിപ്പിക്കും. തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടി ടൗണ്‍ നവീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഈ മലയോര നഗരത്തെ ഏതു വിധം ആധുനിക വല്‍ക്കരിച്ച് നവീകരിക്കണം എന്ന കാര്യം പലതട്ടില്‍ ആലോചിച്ചു വരികയായിരുന്നു. ഈ ആലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ മാതൃക സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തിരുവനന്തപൂരത്ത് ലോകബാങ്ക്, കെഎസ്ടിപി, കണ്‍സള്‍ട്ടന്‍സി പ്രതിനിധികളുടെ യോഗം അന്തര്‍ ദേശിയ നഗര വികസന വിദഗ്ധന്‍ ടോണി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

അതിരപ്പിള്ളി പദ്ധതി വേണ്ട: ഡോ. ഗാഡ്ഗില്‍, പദ്ധതി വന്നാല്‍ ജൈവ ആവാസവ്യവസ്ഥ തകിടം മറിയും!!!അതിരപ്പിള്ളി പദ്ധതി വേണ്ട: ഡോ. ഗാഡ്ഗില്‍, പദ്ധതി വന്നാല്‍ ജൈവ ആവാസവ്യവസ്ഥ തകിടം മറിയും!!!

യു.കെ ആസ്ഥാനമായുള്ള ട്രാഫിക് റിസര്‍ച്ച് ലബോര്‍ട്ടറിയുടെ ഇന്ത്യാ കണ്‍ട്രി മാനേജരും സീനിയര്‍ ട്രാന്‍പോര്‍ട്ട് സ്‌പെഷലിസ്റ്റും ഇരിട്ടി ഉളിക്കല്‍ സ്വദേശിയുമായ ടോണി മാത്യു കെ.എസ്.ടി.പി തയ്യാറാക്കി അവതരിപ്പിച്ച പ്രാഥമിക രൂപരേഖയില്‍ ചേര്‍ക്കേണ്ട പുതിയ കാര്യങ്ങളും നിര്‍ദേശങ്ങളും കൈമാറി. ഒരാഴ്ചക്കുള്ളില്‍ അന്തിമ രൂപരേഖ തയ്യാറാക്കും. പ്രവൃത്തികള്‍ നടത്തുന്നതിനു മുന്നോടിയായി എം എല്‍ എയും നഗരസഭാ അധികൃതരും ഉള്‍പ്പെടുന്നവരുടെ യോഗം വിളിച്ച് ഇരിട്ടിക്കായി തയ്യാറാക്കിയ അര്‍ബന്‍ സ്ട്രീറ്റ് മാതൃക രൂപരേഖ പ്രദര്‍ശിപ്പിക്കും. ഇരിട്ടിയിലാണ് കേരളത്തില്‍ ആദ്യത്തെ അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ മാതൃക നഗരവികസനം നടപ്പാക്കുന്നത്. അതിനാല്‍ ഇരിട്ടി സംസ്ഥാനത്ത് തുടര്‍ന്ന് നടത്തേണ്ട നഗരങ്ങളുടെ വികസന മാതൃക ഇരിട്ടിയായി മാറും.

kannur

ബസ്‌ബേകള്‍, വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനുള്ള പ്രത്യേകം ഭാഗങ്ങള്‍, വാഹനങ്ങള്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ള ബെഞ്ചുകളും തണല്‍ നല്‍കുന്ന കലാപരവും പ്രകൃതിക്കനുയോജ്യവുമായ പച്ചപ്പുകളും വാട്ടര്‍ ഫൗണ്ടനുകളും, ചെറിയ പുല്‍പ്പരപ്പുകളും, ഇലക്ട്രോണിക് ടോയിലറ്റുകളും, മിനി ഉദ്യാനങ്ങളും, വാഹന പാര്‍ക്കിംങ്ങ് ഏരിയകളും അടങ്ങിയതാണ് ഈ ഡിസൈന്‍.ഇരിട്ടി ടൗണിനെ സംബന്ധിച്ച് ഇത്തരം മാതൃകകള്‍ക്കു അനുകൂലമായ വിവിധ ഘടകങ്ങളുണ്ട്. ടൗണിലെ പ്രധാന പാതയ്ക്ക് 30 മുതല്‍ 60 വരെ മീറ്റര്‍ വരെ വീതിയുള്ളതാണ് ഇതില്‍ ഏറ്റവും അനുകൂല ഘടകം. ഇരിട്ടി ടൗണ്‍ വികസനത്തില്‍ അര്‍ബന്‍ സ്ട്രീറ്റ് ഡിസൈന്‍ സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എം എല്‍ എ കെഎസ്ടിപിക്ക് നേരത്തെ കത്തും ലോകബാങ്കിന്റെ റോഡ് സുരക്ഷാ വിദഗ്ധന്‍ സോണി തോമസ് നല്‍കിയ ശുപാര്‍ശയും അംഗീകരിച്ചാണ് നടപടി.

English summary
Call for urban street design for Iritty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X