വീടിന് മുമ്പിൽ നിർത്തിയിട്ട കാർ അക്രമികൾ അടിച്ചു തകർത്തു: സംഭവം കണ്ണൂരിൽ, വലവിരിച്ച് പോലീസ്!!
കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ട ലോറി അടിച്ചുതകർത്തു. കുത്തുപറമ്പ് മൂന്നാംപീടികയിൽ വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന കാറാണ് അടിച്ചുതകർത്തിട്ടുള്ളത്. കൂത്തൂപറമ്പ് പത്തലായി ദിനേശൻ എന്നയാളുടെ കാറാണ് തകർന്നിട്ടുള്ളത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
ഇഷ്ടിക കൊണ്ട് കാറിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിലാണുള്ളത്. കാറിന്റെ ചില്ലുതകർക്കുന്ന ശബ്ദംകേട്ട് വീട്ടൂകാർ പുറത്തിറങ്ങിയെങ്കിലും ഈ സമയം കൊണ്ട് ബൈക്കിലെത്തിയ അക്രമികൾ രക്ഷപ്പെടുകയായിരുന്നും. രണ്ടംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് ദിനേശന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങുകയും ചെയ്തിരുന്നു.

പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് സമീപത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. വ്യക്തിവൈരാഗ്യം മൂലമാണോ കാർ തകർത്തിട്ടുള്ളതെന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്.
Recommended Video



Click it and Unblock the Notifications