കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ ഓണ്‍ലൈനാകുന്നു: ഇനി കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫിസുകളിലും ഇനി ഡെബിറ്റ്്-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു പണമിടപാടുകള്‍ നടത്താം. റവന്യൂ ഇപെയ്‌മെന്റ്, ഓണ്‍ലൈന്‍ ടാക്‌സ് പെയ്‌മെന്റ് പദ്ധതികളുടെ ഭാഗമായി ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഇപോസ് മെഷീന്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് നിര്‍വഹിച്ചു.

ഭർത്താവിന് ആവശ്യപ്പെട്ട പദവി നൽകി, കർണാടകത്തിൽ എംഎൽഎയെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ച് കോൺഗ്രസ്!ഭർത്താവിന് ആവശ്യപ്പെട്ട പദവി നൽകി, കർണാടകത്തിൽ എംഎൽഎയെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ച് കോൺഗ്രസ്!

പൊതുജനങ്ങള്‍ക്കു കറന്‍സി രഹിത സേവനം ലഭ്യമാക്കുന്നതിനോടൊപ്പം വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുക, ഓഫിസുകളിലെ നീണ്ട ക്യൂ ഒഴിവാക്കി വേഗത്തില്‍ സേവനങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ 132 വില്ലേജ് ഓഫിസുകള്‍ക്കുള്ള ഇപോസ് മെഷിനുകളാണു വിതരണം ചെയ്തത്. ജിപിഎസ് സംവിധാനം വഴിയാണ് ഇപോസ് മെഷിന്‍ കണക്ട് ചെയ്യുന്നത്.

debit-card-

ജിഎസ്ടി ബാധകമാകുന്നതും ഹെഡ് ഓഫ് അക്കൗï് ഇല്ലാത്തതുമായ ഇടപാടുകള്‍ ഇപോസ് മെഷിന്‍ വഴി സാധ്യമല്ല. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എഡിഎം ഇ മുഹമ്മദ് യൂസുഫ് അധ്യക്ഷനായി. മെഷിന്‍ കൈകാര്യം ചെയ്യേï രീതിയെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് വിശദീകരിച്ചു. ഡെപ്യൂട്ടി കലക്ടര്‍(ഡിഎം) എന്‍.കെ എബ്രഹാം, പി വി അശോകന്‍, ഇ.കെ പത്മനാഭന്‍, പ്രേമരാജന്‍, അജിത് കുമാര്‍, എം.പി ഉമര്‍ ഫാറൂഖ് സംസാരിച്ചു.

English summary
Card transaction in villages offices in Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X