കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കാർഗോ കോംപ്ളക്സ് സജ്ജം: പഴം-പച്ചക്കറി കയറ്റുമതിക്ക് കേന്ദ്ര കാർഷിക വകുപ്പിന്റെ പച്ചക്കൊടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ വിമാനത്താവളത്തിൽ നിന്നും പഴം-പച്ചക്കറി കയറ്റുമതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചതോടെ വടക്കൻ കേരളത്തിലെ കർഷകർ പ്രതീക്ഷയിൽ. കാർഗോ കോംപ്ളക്സ് തുടങ്ങിയാൽ വടക്കൻ കേരളത്തിലെ തനതു ഉൽപ്പന്നങ്ങളുടെ കയറ്റുമതി വിദേശരാജ്യങ്ങളിലേക്ക് കൂടുതൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

പഴം- പച്ചക്കറി കയറ്റുമതിക്ക് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെയാണ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതി സാധ്യതകൾ തെളിയുന്നത്. വിമാനത്താവളത്തിൽ പുതിയ കാർഗോ കോംപ്ളക്സ് ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, എയർപോർട്ട് അതോറിറ്റി, കസ്റ്റംസ് എന്നീ വിഭാഗങ്ങളുടെ പരിശോധനകൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.

 kial-156603

കസ്റ്റംസ് അന്തിമ അനുമതി കൂടി ലഭ്യമായാൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു. മലബാറിസ്റ്റ് എയർ കാർഗോ ഹബായി കണ്ണൂർ വിമാനത്താവളം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സാധനങ്ങൾക്ക് പുറമേ കർണാടകയുടെ കൂർഗ് മൈസൂരു ജില്ലകളിൽ നിന്നുള്ള ചരക്കുകളും കണ്ണൂർ വഴി അയക്കുന്ന കണക്കുകൂട്ടലിലാണ് കിയാൽ. ഏകദേശം 1200 സ്ക്വയർ മീറ്റർ ഫീറ്റ് വിസ്തൃതിയുള്ള കാർഗോ കോംപ്ളക്സാണ് ഇവിടെ ഒരുങ്ങുന്നത് പച്ചക്കറി പഴങ്ങൾ മാംസം മത്സ്യം പൂക്കൾ മരുന്നുകൾ സുഗന്ധദ്രവ്യങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

പച്ചക്കറികൾക്ക് പുറമേ പഴങ്ങൾ, ഇറച്ചി, തൈകൾ 1 വിത്തുകൾ പൂക്കൾ, കാപ്പി, ഏലം, കശുവണ്ടി, കയർ ഉൽപ്പന്നങ്ങൾ കുരുമുളക്, ഇഞ്ചി, മഞ്ഞൾ, മല്ലി, ജീരകം, പെരുംജീരകം, ഉലുവ, വെളുത്തുള്ളി, വാളംപുളി, ജാതി, ചോളം, കറിപൗഡർ മറ്റ് സുഗന്ധ വ്യഞ്ജന വിത്തുകൾ, പുതീന, കപ്പ എന്നിവ ഇവിടെ നിന്നും കയറ്റുമതി ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ഇതുകൂടാതെ കരകൗശല ഉൽപ്പന്നങ്ങൾ, വെങ്കല ഉൽപ്പന്നങ്ങൾ കൈത്തറി ഖാദി തുണിത്തരങ്ങൾ ഇനിയും ഇവിടുന്ന് വിദേശരാജ്യങ്ങളിലെ മാർക്കറ്റിലേക്ക് കയറ്റുമതി ചെയ്യാനും സാധിക്കും. ഇതു തകർച്ചാഭീഷണി നേരിടുന്ന കണ്ണൂരിലെ പരമ്പരാഗത വ്യവസായങ്ങൾക്ക് കൈത്താങ്ങായി മാറുമെന്നുമാണ് കരുതുന്നത്.

സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങൾ വഴി ഇവയൊക്കെകയറ്റുമതി ചെയ്യുന്നത് വളരെ കുറവാണ് എന്നാൽ കണ്ണൂരിൽ കയറ്റുമതി സൗകര്യം ലഭിക്കുന്നതോടെ കൂടുതൽ പേർക്കു മുൻപിൽ കയറ്റുമതി സാധ്യത. തെളിയുമെന്ന് കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡണ്ട് സി ജയചന്ദ്രൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളം വഴി കയറ്റുമതി ലക്ഷ്യമിട്ട് ഒട്ടേറെ സംരംഭകർ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിട്ടുണ്ട് വിദേശ വിപണി തുറന്നു കിട്ടുന്നത് കൂടുതൽ പേർക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ പ്രോത്സാഹനം നൽകുമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ഹനീഷ് വാണിയങ്കണ്ടി പറഞ്ഞു. ഇതിനിടെ വിദേശ വിമാന സർവീസുകൾക്ക് അനുമതിയില്ലാത്ത കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ളക്സ് തുടങ്ങുന്നത് കിയാലിന് വലിയ രീതിയിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് 19 നെ തുടർന്ന് അടച്ചിട്ടതുകാരണം കിയാൽ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്.

English summary
Cargo complex of Kannur airport is ready to operate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X