കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂർ സിപിഎം ഓഫിസ് തകർത്ത സംഭവം: 11 കെഎസ് യു പ്രവർത്തകർക്കെതിരെ കേസെടുത്തു!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ചുണ്ടായ വ്യാപക സംഘർഷത്തിൽ പോലീസ് കേസെടുത്തു. കെ എസ് യു പദയാത്രയ്ക്കു് നേരെയുണ്ടായ കല്ലേറിനെ തുടർന്ന് മട്ടന്നൂരിലെ സിപിഎം ഓഫീസുകള്‍ അക്രമിച്ച സംഭവത്തില്‍ 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്.

കോളേജ് ക്യാമ്പസിനുള്ളിൽ അതിക്രമത്തിനിരയായെന്ന് വിദ്യാർത്ഥികൾ: കൈമലർത്തി പോലീസ്കോളേജ് ക്യാമ്പസിനുള്ളിൽ അതിക്രമത്തിനിരയായെന്ന് വിദ്യാർത്ഥികൾ: കൈമലർത്തി പോലീസ്

മട്ടന്നൂര്‍ എളമ്പാറയിലും, തെരൂര്‍ പാലയോട്ടെ സിപിഎം ഓഫീസുകള്‍ക്ക് നേരെയും അക്രമം നടത്തിയ സംഭവത്തിലാണ് 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. സിപിഎം എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന തെരൂര്‍ പാലയോട്ടെ ഓഫീസിനു നേരെയും എളമ്പാറയിലെ എകെജി മന്ദിരത്തിനു നേരെയുമാണ് അക്രമമുണ്ടായത്.

attck-1581

ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മിറ്റി മട്ടന്നൂരില്‍ നിന്ന് എടയന്നൂരിലേക്ക് നടത്തിയ പദയാത്ര കടന്നുപോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഓഫീസുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു.

യൂത്ത് കോൺഗ്രസ് നേതാവും കെ.സുധാകരന്റെ ' ഉറ്റ അനുയായിയുമായ എയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സിപിഎം പ്രവർത്തകൻ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. എടയന്നൂർ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ശുഹൈബിന്റെ കൊലപാതകത്തിൽ കലാശിച്ചത്.എടയന്നൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ജീപ്പിലെത്തിയ സംഘം ശുഹൈബിനെ അക്രമിച്ചത്.

English summary
Case against 11 KSU workers on attack against CPM office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X